കോട്ടയം: ഗാന്ധിജയന്തി ഉള്‍പ്പെടെ, മഹാന്മാരുടെ ജന്മദിനങ്ങളില് അവധി നല്‍കുന്നതിന് പകരം അവരുടെ സംഭാവനകള്‍ ചര്‍ച്ച ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വയ്ക്കണമെന്ന വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ച് പഠിച്ച ഡോ.എം.എ ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ സ്വാഗതം പരക്കെ ചെയ്യപ്പെടുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂളുകള്‍ ഒരാഴ്ച സേവനവാരം ആചരിച്ചിരുന്നു. ഉച്ചവരെ ശുചീകരണ പ്രവര്‍ത്തനങ്ങളും ഉച്ചയ്ക്കുശേഷം അനുസ്മരണ സമ്മേളനവും കലാപരിപാടികളും മറ്റുമായിരുന്നു ഒരാഴ്ചത്തെ പരിപാടി. വിദ്യാര്‍ത്ഥികളുടെ സാമൂഹ്യമായ ഇടപെടലുകള്‍ക്കും വ്യക്തിത്വ വികസനത്തിനും ഉപകാരപ്പെട്ടിരുന്ന സേവനവാരം പില്ക്കാലത്ത് ചില അല്‍പ്പബുദ്ധികളായ ഭരണകര്‍ത്താക്കളുടെ നിര്‍ബന്ധത്തില്‍ നിര്‍ത്തലാക്കുകയായിരുന്നു.
ഗാന്ധിജയന്തി അവധിദിനവുമാക്കി. ഗാന്ധിജിയും അംബേദ്കറും ശ്രീനാരായണഗുരുവും വരെ ആരാണെന്ന് പോലും അറിയാത്ത നിലയിലേക്ക് കുട്ടികള്‍ മാറി. ഈ സാഹചര്യത്തിലാണ് ഖാദര്‍ കമ്മിറ്റി ശുപാര്‍ശ ചര്‍ച്ചയാവുന്നത്. അവധിദിനങ്ങള്‍ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം എന്ന ചിന്തയിലേക്ക് ഈ ശുപാര്‍ശ വഴിതുറക്കും എന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: