കത്വ : ഭീകരാക്രമണങ്ങളെ പ്രതിരോധിക്കാൻ വില്ലേജ് ഡിഫൻസ് ഗാർഡുകൾക്ക് ആധുനിക ആയുധങ്ങൾ നൽകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ബഹുമുഖ തന്ത്രത്തിന്റെ ഭാഗമായി ആവശ്യമെങ്കിൽ എവിടെയും വിഡിജികൾ വിന്യസിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കത്വയിൽ നടന്ന ‘വിക്ഷിത് ഭാരതിന് യുവാക്കളെ ശാക്തീകരിക്കുക’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജിതേന്ദ്ര സിങ്.
“ഭീകരാക്രമണങ്ങളെ നേരിടാൻ സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. അതിലൊന്നാണ് ഗ്രാമീണ പ്രതിരോധ ഗാർഡുകളുടെ പുനരുജ്ജീവനവും, അവരുടെ ആയുധങ്ങളുടെ നവീകരണവും. സൈന്യവും അതിന്റെ തന്ത്രം മാറ്റി, പക്ഷെ അത് പരസ്യമാക്കാൻ കഴിയില്ല.” ജിതേന്ദ്ര സിങ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ജമ്മു മേഖലയിൽ, തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. തീവ്രവാദികളോട് പോരാടുന്നതിന് വില്ലേജ് ഡിഫൻസ് ഗാർഡുകളെ ശാക്തീകരിക്കും. ബഹുമുഖ തന്ത്രത്തിന്റെ ഭാഗമായി ആവശ്യമെങ്കിൽ എവിടെയും വിഡിജികൾ വിന്യസിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട് .വെല്ലുവിളിയെ ഫലപ്രദമായി നേരിടാൻ സഹായിക്കുന്നതിന് എസ്എൽആർ റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വിഡിജികൾക്ക് നൽകും.
കഴിഞ്ഞ മാസം, ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ മച്ചൽ സെക്ടറിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം (ബിഎടി) നടത്തിയ ആക്രമണം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികന് ജീവൻ നഷ്ടപ്പെട്ടപ്പോൾ മേജർ റാങ്ക് ഓഫീസർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.
ഈ വർഷം ജൂലൈ 21 വരെ നടന്ന 11 ഭീകരാക്രമണ സംഭവങ്ങളിലും 24 ഏറ്റുമുട്ടലുകളിലുമായി 28 പേർ കൊല്ലപ്പെട്ടതായി ജൂലൈയിൽ ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ അറിയിച്ചു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: