പാരീസ്: യേശുവിന്റെ ഒടുവിലത്തെ തിരുവത്താഴത്തിന്റെ വികലമായ അനുകരണമാണ് പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിലെ വിവാദമായ സ്കിറ്റെന്ന ആക്ഷേപത്തിനൊപ്പം വത്തിക്കാനും.
സ്കിറ്റിന് ഒളിംപസ് പര്‍വ്വതത്തിലെ ദേവഗണങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു വിരുന്നാണ് പ്രചോദനമായതെന്ന് പരിപാടിയുടെ ഡയറക്ടര്‍ വിശദീകരിച്ചുവെങ്കിലും ക്രൈസ്തവിശ്വാസങ്ങളെ അവഹേളിക്കുന്നതാണ് സ്കിറ്റെന്ന നിലപാടിലാണ് വത്തിക്കാന്‍. സംഭവം വിവാദമായതോടെ ഒളിമ്പിക്സ് അധികൃതര്‍ മാപ്പു പറയുകയും ചെയ്തിരുന്നു.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അവതരിപ്പിച്ച സ്കിറ്റ്. ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിലെ ചില ഭാഗങ്ങള്‍ വിഷമമുണ്ടാക്കി . ആവിഷ്കാര സ്വാതന്ത്ര്യം അതിരു കടക്കരുത്. ലോകം ഒരുമിക്കുന്ന ഇത്തരം വേദികളില്‍ മതവിശ്വാസങ്ങളെ പരിഹസിക്കാന്‍ പാടില്ലെന്നും ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെടുത്തുന്ന സംഭവങ്ങള്‍ക്കെതിരെയുള്ള ശബ്ദങ്ങള്‍ക്കൊപ്പം വത്തിക്കാനും ചേരുകയാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: