ശത്രുരാജ്യങ്ങൾക്ക് നെഞ്ചിടിപ്പേറ്റി 200 അസ്ത്ര എയർ ടു എയർ മിസൈലുകൾ നിർമ്മിക്കാൻ ഡിആർഡിഒയ്‌ക്കും, ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിനും അനുമതി നൽകി വ്യോമസേന . യുദ്ധവിമാനത്തിൽ നിന്ന് ശത്രുസേനയുടെ യുദ്ധവിമാനങ്ങൾ, മിസൈലുകൾ എന്നിവയെ ലക്ഷ്യമിടാൻ കെൽപുള്ള അസ്ത്ര ഭാവിയിൽ ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ മിസൈലുകളിലൊന്നാകും .വ്യോമസേനയുടെ Su-3O, LCA തേജസ് യുദ്ധവിമാനങ്ങൾക്കയാണ് അസ്ത്ര മിസൈലുകൾ നിർമ്മിക്കുന്നത്.
അടുത്തിടെ ഇന്ത്യൻ എയർഫോഴ്‌സ് ഡെപ്യൂട്ടി ചീഫ് എയർ മാർഷൽ അശുതോഷ് ദീക്ഷിതിന്റെ ഹൈദരാബാദ് സന്ദർശനത്തിനിടെയാണ് ഡിആർഡിഒയ്‌ക്കും പൊതുമേഖലാ സ്ഥാപനമായ ബിഡിഎല്ലിനും അനുമതി ലഭിച്ചത്.ഡിആർഡിഒയാണ് പദ്ധതിയുടെ വികസന ഏജൻസി. ബിഡിഎൽ ആണ് നിർമ്മാണ ഏജൻസി.
നിലവിൽ അസ്ത്ര എംകെ-2 മിസൈലുകളുടെ ജോലികൾ നടക്കുന്നുണ്ട്. 130 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ച് മിസൈലിന്റെ ആദ്യ പരീക്ഷണം വരും മാസങ്ങളിൽ നടക്കും. മിസൈലിന്റെ ദൂരപരിധി വർധിപ്പിക്കാൻ പ്രത്യേക മോട്ടോർ വികസിപ്പിക്കുന്നതിലാണ് ഡിആർഡിഒ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് . നിലവിലുള്ള അസ്ത്ര എംകെ-1 മിസൈലിന് 100 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. അത് കൂടുതൽ വർധിപ്പിക്കാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: