ആഗസ്ത് മാസം പൊതുവേ കാറുകളുടെ ഡിസ്കൗണ്ട് കാലമായാണ് അറിയപ്പെടുന്നത്. സെപ്തംബര്‍ മുതല്‍ ഉത്സവസീസണ്‍ തുടങ്ങുകയായി. ഉത്സവസീസണില്‍ ഇറങ്ങാന്‍ പോകുന്നത് പരിഷ്കരിച്ച മോഡലുകളായിരിക്കും. അതിന്റെ വിലയും കൂടുതലായിരിക്കും. അതുകൊണ്ട് വിറ്റുതീരാത്ത സ്റ്റോക്കുകളാണ് ഓഫറിട്ട് വിറ്റഴിക്കുന്നത്. സാധാരണ ഇടത്തരം കുടുംബങ്ങള്‍ പലപ്പോഴും ഈ ഡിസ്കൗണ്ട് ഓഫറുകള്‍ക്ക് കാത്തിരിക്കാറുമുണ്ട്. അതുകൊണ്ട് തന്നെ വില്പനയും കൂടും.
ഇപ്പോള്‍ വിപണിയില്‍ ആകര്‍ഷകമായ ആഗസ്ത് വിലക്കിഴിവ് നല്കുന്ന നല്ലൊരു കാര്‍ ഹോണ്ട എലിവേറ്റ് എന്ന എസ് യുവിയാണ്. 65,000 രൂപയാണ് കമ്പനി വിലക്കിഴിവ് നല്‍കുന്നത്. പഴയ കാര്‍ കൊടുത്താല്‍ എക്സ്ചേഞ്ച് ഡിസ് കൗണ്ട് വേറെയുമുണ്ട്. ഹ്യുണ്ടായ് ക്രെറ്റ, കിയയുടെ സെല്‍റ്റോസ് എന്നിവയോട് മത്സരിക്കുന്ന കാറാണ് ഹോണ്ട എലിവേറ്റ്. 11.91 ലക്ഷം മുതല്‍ 16.5 ലക്ഷം വരെയാണ് ഹോണ്ട എലിവേറ്റിന്റെ വില.
ഹോണ്ട സിറ്റിക്ക് 88000 രൂപ വരെ ഡിസ് കൗണ്ടുണ്ട്. ഹോണ്ട അമേസിന്റെ വിഎക്സ്, എലിറ്റ് മോഡലുകള്‍ക്ക് 96,000 രൂപ ഡിസ് കൗണ്ട് നല്കുന്നു.
ടാറ്റ നെക്സോണിന് ഒരു ലക്ഷം രൂപ കിഴിവ്
ടാറ്റ നെക്സോണ്‍ കാറിന് ആഗസ്തില്‍ ഒരു ലക്ഷം രൂപയാണ് കിഴിവ് നല്‍കുന്നത്.നെക്സോണിന്റെ വില എട്ട് ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെയാണ്.
ടാറ്റ പഞ്ചിന് (പ്യൂര്‍, പ്യൂര്‍ റിഥം മോഡലുകള്‍ക്ക് ഒഴികെ) 18000 രൂപ കിഴിവുണ്ട്. ടാറ്റയുടെ മറ്റു മോഡലുകള്‍ക്കും കിഴിവുണ്ട്. ടാറ്റാ സഫാരിക്ക് 70000 രൂപ മുതല്‍ 1.40 ലക്ഷം രൂപ വരെയാണ് കിഴിവ്. ടാറ്റ ഹാരിയറിന് 1.2 ലക്ഷം രൂപയാണ് കിഴിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: