ഭൂമി ജിഹാദ് തടഞ്ഞുകൊണ്ടുള്ള ഉത്തരവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഇനി അസമിലെ തദ്ദേശീയരായ ഗോത്രവര്‍ഗ്ഗക്കാരുടെ ഭൂമി ബംഗ്ലാദേശിലുള്ളവര്‍ക്ക് കയ്യടക്കാനാവില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. അതുപോലെ ഹിന്ദു പെണ്‍കുട്ടികളെ ലവ് ജിഹാദില്‍ കുടുക്കുന്നവര്‍ക്ക് ജീവപര്യന്തം തടവും നല്കാന് അസം സര്‍ക്കാര്‍ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്.
പുതിയ നിയമപ്രകാരം അസമില്‍ ഹിന്ദുക്കളുടെ ഭൂമി മുസ്ലിങ്ങള്‍ക്ക് കൈമാറുന്നത് ഇനി സര്‍ക്കാര്‍ കൂടി നേരിട്ട് പരിശോധിച്ച ശേഷമേ അംഗീകരിക്കൂ. ഇതോടെ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയിലുള്ള ഭൂമി കൈമാറ്റത്തിന് അസമില്‍ നിയന്ത്രണം വരും. നേരത്തെ തദ്ദേശീയരായ ഹിന്ദു ഗോത്രവര്‍ഗ്ഗക്കാരുടെ ഭൂമി ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ കയ്യടക്കിയിരുന്നു.
ലവ് ജിഹാദും ഭൂമി ജിഹാദും തടയുക എന്നതാണ് അസം സര്‍ക്കാരിന്റെ ലക്ഷ്യം. ഈ രണ്ട് കാര്യത്തിലും നിയമം കൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി എക്സിക്യൂട്ടീവ് യോഗത്തിലാണ് ഹിമന്ത ബിശ്വ ശര്‍മ്മ ഇക്കാര്യം വ്യക്തമാക്കിയത്.
അസമിലേക്കും ജാര്‍ഖണ്ഡിലേക്കുമുള്ള പുറത്തുനിന്നുള്ളവരുടെ (ബംഗ്ലാദേശില്‍ നിന്നുള്ളവരുടെ) കുടിയേറ്റത്തെ ബിജെപി ശക്തമായി എതിര്‍ക്കുകയാണ് കഴിഞ്ഞ കുറെ നാളുകളായി. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇതിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇവിരുടെ ആദിവാസി ഗോത്രവര്‍ഗ്ഗക്കാരുടെ എണ്ണം ക്രമാതീതമായി കുറയുന്നതിന് കാരണം പുറത്തുനിന്നുള്ളവരുടെ കുടിയേറ്റമാണെന്നാണ് അമിത് ഷായും ആരോപിച്ചത്. ഇതിനെതിരെ ശക്തമായ നിലപാട് എടുക്കുമെന്ന് കഴിഞ്ഞ കുറെ നാളുകളായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞുവരികയായിരുന്നു. അതിലേക്കാണ് ഇപ്പോള്‍ ലാന്‍ഡ് ജിഹാദിനെതിരായ നിയമത്തിലൂടെ അസമിലെ ബിജെപി സര്‍ക്കാര്‍ എത്താന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: