Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാന്ത്വനവുമായി മന്ത്രി സുരേഷ് ഗോപിയെത്തി; സാഹചര്യങ്ങള്‍ വിലയിരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 01:06 am IST
in Kerala
കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി ദുരന്തമേഖലയായ മുണ്ടക്കൈ സന്ദര്‍ശിക്കുന്നു

കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി ദുരന്തമേഖലയായ മുണ്ടക്കൈ സന്ദര്‍ശിക്കുന്നു

ചൂരല്‍മല: ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശമായ ചൂരല്‍മലയും മുണ്ടക്കൈയും കേന്ദ്ര ടൂറിസം വകുപ്പു സഹമന്ത്രി സുരേഷ്‌ഗോപി സന്ദര്‍ശിച്ചു. സംഭവത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കവേ, നിയമസാധ്യതകള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ 9 മണിയോടെ വയനാട്ടില്‍ എത്തിയ സുരേഷ്‌ഗോപി മന്ത്രി റിയാസുമായി കൂടിക്കാഴ്‌ച്ച നടത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. പിന്നീട് ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും ദുരന്തബാധിത മേഖല സന്ദര്‍ശിച്ചു. മനുഷ്യ മനസിനെ തകര്‍ക്കുന്ന കാഴ്‌ച്ചയാണ് ചൂരല്‍മലയിലേതെന്നും ദുരന്തം നേരിട്ടറിഞ്ഞ ഇരകളുടെ മാനസിക പുനരധിവാസമാണ് ആദ്യത്തെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും ഇനിയും നല്‍കും. ഇതുവരെ ദുരന്തബാധിതരുടെ കണക്കുകള്‍ വ്യക്തമായിട്ടില്ല. ഐഎസ്ആര്‍ഒ ചെയര്‍മാനോട് സംസാരിച്ച് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പഠിക്കാന്‍ ആവശ്യപ്പെടും. ദുരിതബാധിതര്‍ക്ക് നമ്മള്‍ കരുതലും സ്‌നേഹവുമാണ് ഇപ്പോള്‍ നല്‍കേണ്ടത്. രാഷ്‌ട്രീയം സംസാരിക്കണ്ട സമയമല്ലിത്. മുന്നറിയിപ്പ് നല്‍കിയില്ല എന്നതിനെ സംബന്ധിച്ചുയരുന്ന വിവാദങ്ങള്‍ക്ക് അമിത് ഷാ പാര്‍ലമെന്റില്‍ മറുപടി പറഞ്ഞു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം കാര്യസാധ്യത്തിനായി സംസാരിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനിക ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് അടുത്ത നടപടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും സൈന്യത്തേയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്ന് വിംസ് ആശുപത്രിയിലെ ജനറല്‍ വാര്‍ഡും അസ്ഥിരോഗ വാര്‍ഡും സന്ദര്‍ശിച്ച മന്ത്രി പരിക്കേറ്റ് ചികിത്സയിലുള്ളവരെ ആശ്വസിപ്പിക്കുകയും അവരുടെ ആരോഗ്യസ്ഥിതി ഡോക്ടര്‍മാരോട് ചോദിച്ചറിയുകയും ചെയ്തു.

മന്ത്രിയെ കണ്ട് കണ്ണീരോടെ തങ്ങളുടെ അവസ്ഥ അറിയിച്ച എല്ലാവരോടും കൂടെയുണ്ടെന്നും എന്നും ചേര്‍ത്ത് പിടിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. മേപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന സേവാഭാരതി ചിതാഗ്നി സന്ദര്‍ശിച്ച അദ്ദേഹം മൃതദേഹ സംസ്‌കാരം എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തുക എന്നത് വലിയ കാര്യമാണെന്നും മാത്യകാപരമായ പ്രവര്‍ത്തനമാണെന്നും പറഞ്ഞു.

മേപ്പാടിയിലെ തന്നെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ചുമതലക്കാരെയും താമസക്കാരെയും നേരിട്ട് കാണുകയും ചെയ്തു. രണ്ട് മണിയോടെ കല്‍പ്പറ്റ കളക്ടറേറ്റലെത്തിയ മന്ത്രി കളക്ടര്‍ ഡി.ആര്‍. മേഖശ്രീയും മന്ത്രി പി. രാജീവുമായി കൂടിക്കാഴ്‌ച്ച നടത്തുകയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും വരുംദിവസങ്ങളില്‍ ചെയ്യേണ്ട തുടര്‍പ്രവര്‍ത്തനങ്ങളെ കുറിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

Tags: minister suresh gopigreat consolationWayanad landslide DisasterEvaluate the situation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളജില്‍ നടന്ന നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ നേതൃത്വത്തിലുള്ള അന്തര്‍ദേശിയ ലാബുകളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കുന്നു
Kerala

കൂടുതല്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കും: കേന്ദ്രമന്ത്രി

പന്തളത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് യോഗം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിഭാഗീയത സൃഷ്ടിച്ച് ഇടത്, വലത് മുന്നണികള്‍ മുതലെടുപ്പ് നടത്തുന്നു: സുരേഷ് ഗോപി

വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുള്ള ശങ്കര ഭവന പദ്ധതിയില്‍ ആദ്യത്തെ വീടിന്റെ താക്കോല്‍ യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി കൈമാറുന്നു
Kerala

ഉരുള്‍പൊട്ടല്‍ ദുരന്തം: ആദ്യ വീട് യോഗക്ഷേമസഭ കൈമാറി

എറണാകുളം ടിഡിഎം ഹാളില്‍ നടന്ന റോസ്ഗാര്‍ മേളയില്‍ കസ്റ്റംസിലേക്കുള്ള നിയമന ഉത്തരവ് കൈമാറും മുന്‍പ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്യോഗാര്‍ത്ഥിയോട് കസ്റ്റംസ് കമ്മിഷണര്‍ ഗുര്‍കരണ്‍ സിങ് ബെയിനിനെപ്പോലെ പ്രസിദ്ധനാവണമെന്ന് ഉപദേശിക്കുന്നു. സെന്‍ട്രല്‍ കസ്റ്റംസ് കമ്മിഷണര്‍ എസ്.കെ. റഹ്മാന്‍, ഗുര്‍കരണ്‍ സിങ് ബെയിന്‍ സമീപം
Kerala

റോസ്ഗാര്‍ മേള: 51,000 യുവാക്കള്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറി

പ്രഥമ പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം കോഴിക്കോട്ട് നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏറ്റുവാങ്ങുന്നു. പി. ഉണ്ണിക്കൃഷ്ണന്‍, കെ.പി. ശ്രീശന്‍, പി.വി. ചന്ദ്രന്‍, വി.കെ. സജീവന്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, എം.ടി. രമേശ്, കെ. നാരായണന്‍, അഡ്വ. കെ.വി. സുധീര്‍ സമീപം
Kerala

രാഷ്‌ട്രീയ അയിത്താചരണത്തിനെതിരെ ഗവര്‍ണറും കേന്ദ്രമന്ത്രിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.