Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദുരിതാശ്വാസ നിധി സുതാര്യമാവണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2024, 05:00 am IST
in Editorial

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും മറ്റുതരത്തിലുള്ള കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചവരുടെയും കുടുംബങ്ങളെ സഹായിക്കാന്‍ വന്‍തോതിലുള്ള സഹായങ്ങളാണ് പല കോണുകളില്‍ നിന്നും പ്രവഹിക്കുന്നത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമൊക്കെ ഇക്കാര്യത്തില്‍ ഒരേമനസാണ്. ദുരന്തത്തിനിരയായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് പണം നല്‍കിയും വീടുകള്‍ വച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്തും നിരവധി പേരാണ് രംഗത്തുള്ളത്. സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതിനെക്കാള്‍, സര്‍ക്കാര്‍ ചെയ്യുമെന്ന് പറയുന്നതിനെക്കാള്‍ നിരവധി കാര്യങ്ങള്‍ ദുരന്തബാധിതര്‍ക്കുവേണ്ടി ചെയ്യാമെന്ന് മറ്റുള്ളവര്‍ വാഗ്ദാനം നല്‍കിയിരിക്കുകയാണ്. മോഹന്‍ലാലിനെപ്പോലെ സിനിമാരംഗത്തുള്ളവരും, യൂസഫലിയെയും പി.ആര്‍.സി. മേനോനെയും കല്യാണരാമനെയും ഡോ. ബി. ഗോവിന്ദനെയും പോലെ ബിസിനസ് മേഖലയിലുള്ളവരും എന്‍എസ്എസിനെപ്പോലുള്ള സന്നദ്ധസംഘടനകളും ഇതിനോടകം തന്നെ വലിയ സഹായങ്ങള്‍ നല്‍കുകയോ നല്‍കുമെന്ന് പ്രഖ്യാപിക്കുകയൊ ചെയ്തു കഴിഞ്ഞു. ‘വയനാടിനൊരു കൈത്താങ്ങ്’ എന്ന പേരില്‍ ദേശീയ സേവഭാരതിയുടെ ആഭിമുഖ്യത്തില്‍ വലിയൊരു നിധിസമാഹരണം നടക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ തീരെ അപര്യാപ്തമായ കാര്യങ്ങളാണ് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നത്. ഇതു മറച്ചുപിടിക്കാനെന്നോണം മറ്റുള്ളവര്‍ മനസ്സറിഞ്ഞ് നല്‍കുന്ന സഹായങ്ങളും സേവനങ്ങളും തടസപ്പെടുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടാവുന്നുവെന്ന് പറയാതിരിക്കാനാവില്ല.

ഉരുള്‍പൊട്ടലിലെ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനെക്കുറിച്ച് തുടക്കം മുതല്‍ തന്നെ സര്‍ക്കാരിനെ ചുറ്റിപ്പറ്റി ഒരു വിവാദം പൊട്ടിപ്പുറപ്പെടുകയുണ്ടായി. മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനെക്കുറിച്ചായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകാരണവശാലും സംഭാവന നല്‍കരുതെന്നും, അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കില്ലെന്നും വകമാറ്റി ചെലവഴിക്കുമെന്നും വ്യാപകമായ പ്രചാരണമാണ് സമൂഹമാധ്യങ്ങളിലൂടെ നടന്നത്. ഇതുവഴി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തു. എന്നാല്‍ ദുരിതാശ്വാസ നിധിയെക്കുറിച്ച് പറയുന്നത് ശരിയല്ലെന്ന് മന്ത്രിമാരും സാംസ്‌കാരികരംഗത്തുള്ള ചിലരും പ്രതികരിക്കുകയും ചെയ്തു. ഇതില്‍ ആരു പറയുന്നതാണ് ശരിയെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്യില്ലെന്ന് മന്ത്രിമാര്‍ക്കും മറ്റും പറയേണ്ടി വന്നതുതന്നെ എന്തുകൊണ്ടാണ്? ഇടതുമുന്നണിയുടെ ഭരണത്തില്‍ അങ്ങനെ സംഭവിച്ചതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. ഒരു പ്രമുഖ സിപിഎം നേതാവിന്റെ ഗണ്‍മാന്‍ മരിച്ചപ്പോഴും, മരണമടഞ്ഞ മറ്റ് ചില രാഷ്‌ട്രീയ നേതാക്കളുടെ ബന്ധുക്കള്‍ക്കും ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം കൊടുത്തത് വലിയ വിവാദമാവുകയുണ്ടായി. പ്രത്യക്ഷത്തില്‍ തന്നെ തെറ്റായ ഈ നടപടിയെ ന്യായീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ദുരിതാശ്വാസ നിധിയിലേക്ക് രാഷ്‌ട്രീയം നോക്കാതെ സംഭാവന ചെയ്തവരെ വഞ്ചിക്കുകയാണ് ഇതുവഴി പിണറായി സര്‍ക്കാര്‍ ചെയ്തത്.

നികുതിപ്പണം ചെലവഴിക്കുന്നതില്‍ യാതൊരു സുതാര്യതയും പുലര്‍ത്താത്ത, അങ്ങനെയൊന്നിന്റെ ആവശ്യമില്ലെന്ന് കരുതുകയും ചെയ്യുന്ന സര്‍ക്കാരാണ് പിണറായി വിജയന്റേത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതി മോടിപിടിപ്പിക്കല്‍, അവരുടെ ചികിത്സാ ചെലവ്, വിദേശയാത്രകള്‍, നവകേരള സദസിനെപ്പോലുള്ള പാര്‍ട്ടി-സര്‍ക്കാര്‍ സംയുക്ത പരിപാടികള്‍, പാര്‍ട്ടി താല്‍പര്യം മുന്‍നിര്‍ത്തിയുള്ള കേസ് നടത്തിപ്പുകള്‍, സേവനത്തില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ ലക്ഷങ്ങള്‍ ശമ്പളം നല്‍കി ഏതെങ്കിലും ലാവണത്തില്‍ കുടിയിരുത്തല്‍ എന്നിങ്ങനെ നികുതിപ്പണം വാരിക്കോരി ചെലവഴിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും. പ്രളയസഹായത്തില്‍പ്പോലും പാര്‍ട്ടി നേതാക്കള്‍ കയ്യിട്ടുവാരുകയുണ്ടായി. ഇക്കാരണത്താലാണ് വയനാടിന്റെ കണ്ണീരൊപ്പാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് ചിലര്‍ക്കൊക്കെ പറയേണ്ടിവരുന്നത്. ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുന്നത് സര്‍ക്കാര്‍ വഴിയാവണമെന്ന് ഒരു നിബന്ധനയുമില്ല. ഇക്കാര്യത്തില്‍ ആരെങ്കിലും എന്തെങ്കിലും തട്ടിപ്പുകാണിച്ചാല്‍ അത് അന്വേഷിക്കാന്‍ സര്‍ക്കാരിന് കഴിയും. കേരളം സമീപകാലത്ത് അനുഭവിച്ച സുനാമി, പ്രളയം, പുതുമല, കവളപ്പാറ ദുരന്തങ്ങളിലൊന്നും സര്‍ക്കാരിന്റെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനം കുറ്റമറ്റതായിരുന്നില്ല. സര്‍ക്കാര്‍ നിര്‍മിച്ച സുനാമി ഫഌറ്റുകള്‍ ഇപ്പോഴും ചോര്‍ന്നൊലിക്കുകയാണ്. വയനാട്ടില്‍ രക്ഷപ്പെട്ടവരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ലൈഫ് പാര്‍പ്പിട പദ്ധതിയെപ്പോലെ ഇതും അഴിമതിക്കാവരുത്. ദുരിതാശ്വാസ നിധിയായാലും ടൗണ്‍ഷിപ്പ് നിര്‍മാണമായാലും എല്ലാം സുതാര്യമായിരിക്കണം.

Tags: Kerala Governmentrelief fundWayanad landslide Disastertransparent
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ല; പദ്ധതികള്‍ അവതാളത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാതെ ജനം വലയുന്നു

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.