ധാക്ക : ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.
90ലധികം പേരാണ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. അക്രമങ്ങളെ തുടര്‍ന്ന് രാജ്യവ്യാപകായി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്റര്‍നെറ്റ് ഉള്‍പ്പെടെ വിച്ഛേദിച്ചു. സംവരണവിരുദ്ധ പ്രക്ഷോഭം ഭരണവിരുദ്ധ പ്രക്ഷോഭമായി മാറിയ സ്ഥിതിയാണ്.
പ്രക്ഷോഭത്തില്‍ മരിച്ചവരില്‍ പൊലൂസ് ഉദ്യോഗസ്ഥരുണ്ട്. ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്മാര് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ നിര്‍ദേശിച്ചു.
ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ച നിസഹകരണ പ്രസ്ഥാനത്തിന് ഇരുന്നവര്‍ അവാമി ലീഗ്, ഛത്ര ലീഗ്, ജൂബോ ലീഗ് പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയതോടെയാണ് അക്രമം വീണ്ടും തുടങ്ങിയത്.
സര്‍ക്കാര്‍ ജോലികളില്‍ സംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജൂലായില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ 200 ലധികം പേര് കൊല്ലപ്പെട്ടിരുന്നു.
സംവരണവിഷയത്തില്‍ ബംഗ്ലാദേശ് സുപ്രീംകോടതി ഇടപെട്ടതോടെയാണ് അന്നത്തെ പ്രക്ഷോഭം അയഞ്ഞത്. സര്‍ക്കാര്‍ സര്‍വീസിലെ സംവരണത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സംവരണമുണ്ടായിരുന്നത് അഞ്ചായി കുറയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: