റൂർക്കി : അപകടത്തിൽ മരണപ്പെട്ട കൻവാർ തീർത്ഥാടകന്റെ അവയവങ്ങൾ ജീവൻ പകർന്ന് നൽകിയത് അഞ്ച് പേർക്ക് . സച്ചിൻ ഖണ്ഡേൽവാൾ എന്ന 25 കാരനാണ് വാഹനാപകടത്തിൽ മരണപ്പെട്ടത് . ജൂലൈ 22 നാണ് ഉത്തരാഖണ്ഡിലെ റൂർക്കി നഗരത്തിൽ വച്ച് സച്ചിനെ കാർ ഇടിച്ചത് . ഹരിദ്വാറിൽ നിന്ന് വിശുദ്ധ ജലം വെള്ളം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സച്ചിൻ.
സച്ചിനെ ഋഷികേശിലെ എയിംസിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിലെ ഡോക്ടർമാർ അവയവദാന സാധ്യതയുമായി കുടുംബത്തെ സമീപിച്ചിരുന്നു. സച്ചിന്റെ കുടുംബം അപേക്ഷ അംഗീകരിക്കുകയും ചെയ്തു.
വൃക്ക, പാൻക്രിയാസ്, കരൾ എന്നിവ ചണ്ഡീഗഡിലെ പോസ്റ്റ്-ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലും, ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിലും ചികിത്സയിൽ കഴിയുന്നവർക്കാണ് നൽകിയത് .കോർണിയ ഉത്തരാഖണ്ഡിലെ തന്നെ രണ്ട് രോഗികൾക്കാണ് നൽകിയത് .
‘ സച്ചിന് കുറച്ച് വർഷങ്ങൾ കൂടി ജീവിക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗമാണിത്. തങ്ങളുടെ പ്രിയപ്പെട്ടവർ മരണശേഷവും ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവയവങ്ങൾ ദാനം ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു.‘ എന്നാണ് സച്ചിന്റെ സഹോദരൻ പങ്കജ് ഖണ്ഡേൽവാൾ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: