ആഗോള ചെസ് ഫെഡറേഷന് (ഫിഡെ) പുറത്തിറക്കിയ 2024 ആഗസ്തിലെ റാങ്ക് പട്ടികയനുസരിച്ച് ഇന്ത്യയുടെ ഗ്രാന്റ് മാസ്റ്റര്‍ അര്ജുന് എരിഗെയ്സി നാലാം സ്ഥാനത്ത്. ആദ്യ പത്തിനുള്ളില്‍ ഗുകേഷും സ്ഥാനം പിടിച്ചിട്ടുണ്ട്. ആറാം റാങ്കാണ് ഗുകേഷിന്.
എന്നാല്‍ പ്രജ്ഞാനന്ദ ആദ്യ പത്തില്‍ നിന്നും പുറത്തായി. ഈയിടെ സ്വിറ്റ്സര്‍ലാന്റില്‍ നടന്ന ബിയല്‍ മാസ്റ്റേഴ്സ് ചെസ്സില്‍ നടത്തിയ മോശം പ്രകടനമായിരുന്നു പ്രജ്ഞാനന്ദയെ 12ാം റാങ്കിലേക്ക് പിന്തള്ളിയത്. വിശ്വനാഥന് ആനന്ദ് ആണ് 11ാം സ്ഥാനത്തുള്ളത്.
ഇപ്പോഴും ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്സന് തന്നെയാണ്. യുഎസിന്റെ ഹികാരു നകാമുറയാണ് രണ്ടാം റാങ്കുകാരന്. യുഎസിന്റെ തന്നെ ഫാബിയാനോ കരുവാനയാണ് മൂന്നാം സ്ഥാനത്ത്.
വനിതകളില്‍ കൊനേരു ഹംപി ഏഴാം സ്ഥാനത്തു വൈശാലി 11ാം സ്ഥാനത്തും
വനിതതാരങ്ങളുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ കൊനേരു ഹംപി ഏഴാം സ്ഥാനത്ത് നിലകൊള്ളുന്നു. അതേ സമയം ഈയിടെ സ്വിറ്റ്സര്‍ലാന്റില്‍ ബിയല്‍ ചലഞ്ചേഴ്സ് ചെസില്‍ മികച്ച പ്രകടനം നടത്തിയ വൈശാലി 11ാം സ്ഥാനത്തും നിലകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: