തിരുവനന്തപുരം: കേബിള്‍ ടി.വി നെറ്റ് വര്‍ക്ക് (റെഗുലേഷന്) ആക്ടിനു കീഴില്‍ സ്വകാര്യ, ടി.വി ചാനലുകളെ നിരീക്ഷിക്കുന്നതിനും നിയമ ലംഘനം നടന്നാല്‍ നടപടി എടുക്കുന്നതിനുമായി ജില്ലാതല നിരീക്ഷണ സമിതികള്‍ നിലവിലുണ്ട്. പ്രാദേശിക ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വിഷയങ്ങളിലുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് ജില്ലാതല നിരീക്ഷണ സമിതിയെ അറിയിക്കാം. ജില്ലാ മജിസ്ട്രേറ്റ് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് ഇതിനായി ജില്ലകളില്‍ നിലവിലുള്ളത്. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരമാണ് സമിതിയുടെ പ്രവര്‍ത്തനം. ടെലിവിഷന്‍ ചാനലുകള്‍, കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍, സ്വകാര്യ എഫ്.എം ചാനലുകള്‍ എന്നിവയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് ജില്ലാതല മോണിറ്ററിംഗ് സമിതിയുടെ ചുമതല. ടെലിവിഷന്‍ ചാനലുകള്‍ക്കായി രൂപീകരിച്ച ചട്ടങ്ങളുടെ ലംഘനത്തെക്കുറിച്ചും വ്യക്തികള്‍, സംഘടനകള്‍ കൊണ്ടുവരുന്ന പരാതികള്‍ പരിശോധിക്കുന്നതിനോ സ്വമേധയാ നടപടിയെടുക്കുന്നതിനോ കമ്മിറ്റി രണ്ട് മാസത്തിലൊരിക്കല്‍ യോഗം ചേരും. നടപടികള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.
പരാതികള്‍ രണ്ട് മാസത്തില്‍ ഒരിക്കല്‍ ചേരുന്ന സമിതി പരിശോധിച്ച് നടപടി സ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് പരാതികള്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: