മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ കദനകഥകള്‍ക്കിടയിലാണ് ഒരു കെട്ടുകഥ പോലെ സുജാത എന്ന അമ്മ ഒരു ആനയുടെ കഥ പറഞ്ഞത്. ഉരുള്‍പൊട്ടലില്‍ വീണ വീടിന്റെ അകത്ത് നിന്ന് രക്ഷപ്പെട്ട് പുറത്തുവന്ന അമ്മ സുജാത തൊട്ടടുത്ത് നിന്നും പേരക്കുട്ടിയുടെ കരച്ചില്‍ കേട്ടു. അവളെയും കോരിയെടുത്ത് രക്ഷപ്പെട്ടത് വനത്തിലേക്ക്. അവിടെ ചെന്നുപെട്ടതോ ഒരു കൊമ്പന്റെ മുന്‍പിലാണെന്ന് സുജാത പറയുന്നു. ശേഷം സുജാത പറഞ്ഞ കഥ ഇന്ന് കേരളത്തിനാകെ അത്ഭുതമായി മാറുകയാണ്.
സുജാതയുടെ അനുഭവകഥയെ ആസ്പദമാക്കി ആരോ നിര്‍മ്മിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന ത്രീഡി വീഡിയോ:
കണ്ണ് നനയാതെ നിങ്ങൾക്ക് ഇത് കാണാൻ സാധിക്കില്ല 🙏🙏🙏 pic.twitter.com/W3kpIXAkTo
— 𝐌𝐎𝐍𝐊 𝐁𝐇𝐀𝐑𝐀𝐓𝐇 ® (@monkbharath) August 2, 2024
” ഈ കുട്ടീനേം പിടിച്ച് കേറ്റി മുകളീ ചെന്നപ്പോ പോയി പെട്ടത് കൊമ്പന്റെ അടുത്താ…ആനേനോട് പറഞ്ഞു ഞങ്ങള്‍ വലിയ ദുരിതത്തീന്നാ വരുന്നേ….നീ ഞങ്ങളെയൊന്നും കാണിക്കല്ലേയെന്നും പറഞ്ഞു. അത് കേട്ട് ആനേടെ രണ്ട് കണ്ണീന്നും വെള്ളൊഴ് കാ….അതിന്റെ കാലിന്‍ചോട്ടീ നേരം വെളുക്കുന്നത് വരെ കെടന്നൂ ഞങ്ങള്. എണീറ്റ് നിക്കാന്‍ ആമ്പിയറില്ല. നേരം വെളുക്കുന്നത് വരെ മഴ…ഫുള്ളു നനഞ്ഞ്….”
അങ്ങിനെ ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ അമ്മൂമ്മയ്‌ക്കും പേരക്കുഞ്ഞിനും ആന രക്ഷകനായി ഒരു രാത്രി മുഴുവന്‍ കാവലിരുന്ന കഥ ഇന്നും വിശ്വസിക്കാന്‍ കഴിയാത്ത അമ്പരപ്പിലാണ് കേരളം. ഇക്കാര്യത്തില്‍ ഒന്നേ പറയാനുള്ളൂ..ഷംസീറേ…ഗണപതി മിത്തല്ല.
സുജാത പറഞ്ഞ കഥയുടെ അടിസ്ഥാനത്തില്‍ ചിലര്‍ തയ്യാറാക്കിയ ത്രീഡി വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. അതിനടിയില്‍ നിറയെ കമന്‍റുകളും വരുന്നുണ്ട്. ചിലര്‍ ഇത് തന്നെയാണ് പറയുന്നത്. “സ്പീക്കര്‍ ഷംസീര്‍…ഗണപതി മിത്തല്ല”.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഷംസീര്‍ ഗണപതി മിത്താണെന്ന് ഒരു പ്രസംഗവേദിയില്‍ പറഞ്ഞത്. ഇത് വലിയ വിവാദമായി മാറിയിരുന്നു. പിന്നീട് ഷംസീര്‍ മാപ്പ് പറഞ്ഞ് ഈ പ്രസ്താവന പിന്‍വലിച്ചു. ഇപ്പോള്‍ സൂജാതയ്‌ക്കും അവരുടെ പേരക്കുഞ്ഞിനും ഒരു രാത്രിമുഴുവന്‍ കണ്ണീര്‍മിഴികളോടെ കാവലിരുന്നത് കാട്ടാനയോ ഗണപതിയോ? സയന്‍സിന്റെ യുക്തികളെ ഭേദിച്ച് അവിശ്വസനീയമെന്ന രീതിയില്‍ പരക്കുന്ന ഈ അനുഭവകഥ ഗണപതി എന്ന ദൈവത്തിന്റെ ഓര്‍മ്മ തന്നെയാണ് കൊണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: