ശ്രീനഗർ : ഭീകരർക്ക് സഹായികളായി പ്രവർത്തിച്ച പൊലീസുകാരെയടക്കം പുറത്താക്കി കശ്മീർ ഭരണകൂടം . മയക്കുമരുന്ന് വ്യാപാരം നടത്തി ആ പണം ഉപയോഗിച്ച് ഭീകരരെ സഹായിച്ച ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്.
കോൺസ്റ്റബിൾമാരായ ഫാറൂഖ് അഹമ്മദ് ഷെയ്ഖ്, ഖാലിദ് ഹുസൈൻ ഷാ, റഹ്മത്ത് ഷാ, ഇർഷാദ് അഹമ്മദ് ചാക്കു, സെയ്ഫ് ദിൻ, അധ്യാപകൻ നസാം ദിൻ എന്നിവരെയാണ് സർവ്വീസിൽ നിന്ന് പുറത്താക്കിയത് .
കശ്മീരിലെ യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കാൻ ഗൂഢാലോചന നടത്തി. അതിനായി സംസ്ഥാനത്തിന് മയക്കുമരുന്ന് വിതരണം ചെയ്യുകയും ഇതിൽ നിന്നുള്ള വരുമാനം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുകയായിരുന്നു . ഭരണഘടനയുടെ 311(2)(സി) അനുച്ഛേദത്തിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ഇവരെ പിരിച്ചുവിട്ടത് .
ജൂണിലും ഇത്തരത്തിൽ 4 ജീവനക്കാർക്കെതിരെ നടപടിയെടുത്തിരുന്നു . ഇതിൽ രണ്ട് പോലീസുകാരും ഉൾപ്പെട്ടിരുന്നു. കോൺസ്റ്റബിൾമാരായ മുഖ്താർ അഹമ്മദ് പീർ, ഇംതിയാസ് അഹമ്മദ് ലോൺ എന്നിവരെ കൂടാതെ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ അസിസ്റ്റൻ്റായി ജോലി ചെയ്തിരുന്ന അഹമ്മദ് മിർ, ഗ്രാമവികസന വകുപ്പിലെ മുഹമ്മദ് സായിദ് എന്നിവരെയുമാണ് ജൂണിൽ പിരിച്ചുവിട്ടത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: