കൊല്ലം: തദ്ദേശ സ്വയംഭരണ വകുപ്പില്‍ പെടുന്ന സംസ്ഥാനത്തെ പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷനുകളില്‍ സ്ഥിരം ജോലി നോക്കുന്ന കണ്ടിജന്റ് ജീവനക്കാര്‍ക്ക് തസ്തികമാറ്റം, സ്ഥാനക്കയറ്റം, പ്രമോഷന് ഇതൊന്നും നല്‍കുന്നില്ല. കണ്ടിജന്റ് ജീവനക്കാരനായി തന്നെ പെന്ഷന് പറ്റുന്ന അവസ്ഥയാണ് നിലവിലുള്ളത്.
കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെയുള്ള മറ്റ് എല്ലാ ജീവനക്കാരെയും പൊതുസര്‍വീസില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. കണ്ടിജന്റ് ജീവനക്കാര്‍ക്ക് സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കാന്‍ ഇതുവരെ ഉത്തരവ് ഇറക്കിയിട്ടില്ല. നഗരകാര്യ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫീസില്‍ ഫയലുകള്‍ എല്ലാം ഇ-
ഫയലിങ് രീതിയിലാണ് നടത്തുക.
സംസ്ഥാനത്ത് 93 നഗരസഭകളിലായി 5800 സ്ഥിരം ജീവനക്കാരും 3400 താല്‍ക്കാലിക ജീവനക്കാരുമുണ്ട്. ഇവരില്‍ യോഗ്യതയുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്കി തസ്തികമാറ്റം, സ്ഥാനക്കയറ്റം, പ്രമോഷന് എന്നിവ ലഭിക്കുന്നില്ല. എന്നാല്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെ കണ്ടിജന്റ് ജീവനക്കാര്‍ക്ക് ഇതെല്ലാം ലഭിക്കുന്നുണ്ട്. കണ്ടിജന്റ് ജീവനക്കാരില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്വരെയുണ്ട്.
കണ്ടിജന്റ് ജീവനക്കാരുടെ സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കുന്ന ഫയലുകള്‍ (നഗരകാര്യ ഡയറക്ടറില്‍) ഇ- ഫയലിങ് രീതിയില്‍ നടത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇ- ഫയലിങ് രീതിയിലാകുമ്പോള്‍ വേഗത്തില്‍ നടപടികള്‍ തീര്‍പ്പാക്കാന്‍ കഴിയും.
കണ്ടിജന്റ് ജീവനക്കാരില്‍ (ഭിന്നശേഷിക്കാര്‍ക്ക്) നാലു ശതമാനം സംവരണവും ഇവര്‍ക്ക് സ്ഥാനക്കയറ്റം കിട്ടുന്നോ എന്നും പരിശോധിക്കണം. കണ്ടിജന്റ് ജീവനക്കാരുടെ സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കാന്‍ മിനിമം മൂന്നുമാസം മുതല്‍ ആറുമാസം വരെ മതിയാകും. ഇതാണ് ഒരു വര്‍ഷമായിട്ടും തീരുമാനമാകാത്തതെന്നും ജീവനക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: