ന്യൂദൽഹി: ദൽഹിയിലെ രോഹിണിയിലെ മാനസിക വെല്ലുവിളി നേരിടുന്നവരുടെ സർക്കാർ വസതിയായ ആശാ കിരണിലെ താമസക്കാർക്കിടയിൽ ഒന്നിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവയ്‌ക്കണമെന്ന് ബിജെപി നേതാവ് ഷാസിയ ഇൽമി ആവശ്യപ്പെട്ടു. വിഷയത്തിൽ മൗനം പാലിക്കുന്ന പ്രതിപക്ഷമായ ഇൻഡി ബ്ലോക്കിനെയും അവർ വിമർശിച്ചു.
“ഇവിടെ 27 മരണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ വരുന്നു. മരിച്ചവരെല്ലാം മാനസിക വെല്ലുവിളി നേരിടുന്നവരാണ്. ആരാണ് ഈ സംഭവത്തിന് ഉത്തരവാദികൾ?” – ഇൽമി ചോദിച്ചു. ഇൻഡി ബ്ലോക്ക് ഈ വിഷയത്തിൽ സംസാരിക്കാൻ ഒട്ടും മെനക്കെടുന്നില്ല… അവർക്ക് രാഷ്‌ട്രീയം ചെയ്യാൻ സമയമുണ്ട്, പക്ഷേ ഈ വിഷയത്തിൽ സംസാരിക്കാൻ സമയമില്ലെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.
ദൽഹി സർക്കാർ ഇനി ആരെയാണ് കുറ്റപ്പെടുത്തുക? ഇതിന് ഉത്തരവാദി എൽജി സാഹബിനോ? എംസിഡി കമ്മീഷണർ ഇതിന് ഉത്തരവാദിയാണോ? ഇതിന് ഉത്തരവാദി ദൽഹി പോലീസാണോ? അതോ ദൽഹി ക്ഷേമ വകുപ്പോ? എന്നും ഷാസിയ ചോദിച്ചു.
ഈ കുട്ടികളുടെ മരണം എങ്ങനെ സംഭവിച്ചു? അവർ മരിക്കുന്നതിന് മുമ്പ് എന്ത് കൊണ്ട് അവർക്കായി ഒന്നും ചെയ്തില്ല എന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ രാജിവയ്‌ക്കുന്നത് വളരെ പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു.
ദൽഹിയിലെ രോഹിണി ഏരിയയിൽ പ്രവർത്തിക്കുന്ന ആശാ കിരൺ ഷെൽട്ടർ ഹോമിലാണ് ജൂലൈ മാസത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ (14) രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഷെൽട്ടർ ഹോമിലെ മരണത്തെ ചൊല്ലി തർക്കം ഉടലെടുത്തിട്ടുണ്ട്.
2024 ഫെബ്രുവരി മുതൽ ആകെ 25 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിൽ 14 മരണങ്ങൾ (ആൺ-6, സ്ത്രീ-8) ജൂലൈ മാസത്തിൽ മാത്രമാണ് ഷെൽട്ടർ ഹോമിൽ സംഭവിച്ചതെന്നും ഔദ്യോഗിക റിപ്പോർട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: