കൊല്ലം: ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങളിലേക്ക് മതം മാറി പോയ ദളിതര്‍ക്ക് പട്ടികജാതി സംവരണം നല്കരുതെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ കമ്മീഷന് മുന്നില്‍ പട്ടിക ജാതിക്ഷേ
മ സമിതി നിവേദനം നല്‍കിയതില്‍ സിപിഎം നിലപാട് വ്യക്തമാക്കണം എന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
മതം മാറിയവരെ പട്ടികജാതി സംവരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്നതാണ് സിപിഎം നിലപാട്. ഇതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ പട്ടികജാതി ക്ഷേമ സമിതി സ്വീകരിച്ചിട്ടുള്ളത്. കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലും കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിലും പരിവര്‍ത്തിത ക്രിസ്ത്യാനിക്കും മുസ്ലീമിനും പട്ടികജാതി സംവരണം കൊടുക്കാനുള്ള പ്രമേയം പാസാക്കിയവരാണ് സിപിഎം അംഗങ്ങള്‍. സിപിഎമ്മിന്റെ നിലപാടിന് വിരുദ്ധമായ നിലപാട് പട്ടികജാതി ക്ഷേമ സമിതി സ്വീകരിച്ചത് കേരളത്തിലെ പട്ടികജാതിക്കാരെ ക ളിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പട്ടികജാതി സമൂഹം ബിജെപിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതും പട്ടികജാതിക്കാരായ സിപിഎം കേഡര്‍മാര്‍ മാറി
ചിന്തിച്ചതുമാണ് സിപിഎമ്മിന്റെ ഇരട്ടതാപ്പ് നിലപാടിന് കാരണം. ഈ അവസരവാദ നിലപാട് കേരളത്തിലെ പട്ടികജാതി സമൂഹം തിരിച്ചറിയണം. മതം മാറിയവര്‍ക്ക് പട്ടികജാതി സംവരണം നല്‍കരുതെന്ന പട്ടികജാതി ക്ഷേമ സമിതിയുടെ നിലപാടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക