ബെംഗളൂരു ; ‘കൊല്ലൂർ മൂകാംബിക ഇടനാഴി’യുടെ നിർമ്മാണത്തോട് അനുകൂലമായി പ്രതികരിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ . ശിവമോഗ എംപി ബി വൈ രാഘവേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത് .
ബൈന്ദൂർ എം.എൽ.എ ഗുരുരാജ് ഷെട്ടി ഗന്തിഹോളെ , കൊല്ലൂർ ക്ഷേത്രത്തിന്റെ മുൻ കാര്യനിർവാഹകരായ ശ്രീകൃഷ്ണ പ്രസാദ ആഡ്യന്തായ, ബൈന്ദൂരിലെ വെങ്കിടേഷ് കിനി എന്നിവരുമായി ഡൽഹിയിലെത്തി ഇടനാഴി നിർമാണം സംബന്ധിച്ച് നിർമ്മല സീതാരാമന് നിവേദനം നൽകിയ ശേഷമാണ് രാഘവേന്ദ്രയുടെ കുറിപ്പ്.
സൗപർണിക നദി ശുചീകരണം, ശങ്കരാചാര്യ തീം പാർക്ക്, മൾട്ടി ലെവൽ പാർക്കിംഗ്, എയർ, റെയിൽവേ, ബസ്, തുറമുഖ കണക്റ്റിവിറ്റി, കേബിൾ കാർ, ബൈന്ദൂരിലെ ചരിത്ര ക്ഷേത്രങ്ങളിലേക്കുള്ള റോഡ് കണക്റ്റിവിറ്റി, ബീച്ച്, കൊല്ലൂർ പ്രദേശത്തെ പഞ്ചഗംഗാവലി നദിയുടെ സംരക്ഷണം തുടങ്ങി നിരവധി പദ്ധതികൾ ഉൾപ്പെടുന്നതാണ് കൊല്ലൂർ മൂകാംബിക ഇടനാഴി പദ്ധതി ..
കൊല്ലൂർ മൂകാംബിക ഇടനാഴിയുടെ നിർമാണം സംബന്ധിച്ച് കേന്ദ്രമന്ത്രി ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ടെന്നും എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായും രാഘവേന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: