Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

പാട്ട് കേട്ട് മായിയമ്മ തലയില്‍ കൈവെച്ചിട്ട് പറഞ്ഞു: ഗീത് കി റാണി….അങ്ങിനെ ചിത്ര സംഗീതത്തിന്റെ റാണിയായി

ഗായിക ചിത്ര തന്റെ വളര്‍ച്ചയ്‌ക്കും പ്രശസ്തിയ്‌ക്കും പിന്നില്‍ ഒരു സന്യാസിനിയെപ്പോലെ ജീവിച്ചിരുന്ന മായിയമ്മയുടെ അനുഗ്രമുണ്ടെന്ന് ആഴത്തില്‍ വിശ്വസിക്കുന്നു. ഇതേക്കുറിച്ച് ചിത്ര പറയുന്ന അനുഭവം രസകരമാണ്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Aug 2, 2024, 05:12 pm IST
in Music
കന്യാകുമാരിയില്‍ അവധൂതയെപ്പോല്‍ ജീവിച്ച മായിയമ്മ. തൊട്ടടുത്ത് പട്ടികള്‍ കാണാം. അവരുടെ കാലില്‍ വ്രണവും കാണാം (ഇടത്ത്)

കന്യാകുമാരിയില്‍ അവധൂതയെപ്പോല്‍ ജീവിച്ച മായിയമ്മ. തൊട്ടടുത്ത് പട്ടികള്‍ കാണാം. അവരുടെ കാലില്‍ വ്രണവും കാണാം (ഇടത്ത്)

തിരുവനന്തപുരം: തന്റെ വളര്‍ച്ചയ്‌ക്കും പ്രശസ്തിയ്‌ക്കും പിന്നില്‍ കന്യാകുമാരിയില്‍ ഒരു അവധൂതയെപ്പോലെ ജീവിച്ചിരുന്ന മായിയമ്മയുടെ അനുഗ്രമുണ്ടെന്ന് ഗായിക ചിത്ര ആഴത്തില്‍ വിശ്വസിക്കുന്നു. ഇതേക്കുറിച്ച് ചിത്ര പറയുന്ന അനുഭവം രസകരമാണ്.ഈ 61ാം പിറന്നാള്‍ ദിനങ്ങളിലും ചിത്ര മായിയമ്മയെ മറക്കുന്നില്ല.

ചിത്രയുടെ അമ്മ പൂജപ്പുര മഹിളാമന്ദിരത്തില്‍ ഹെഡ് മിസ്ട്രസ് ആയിരുന്നു. അമ്മ വീണ വായിക്കുമായിരുന്നു. അമ്മ കവിതകളും എഴുതുമായിരുന്നു.

ചിത്ര ഓര്‍മ്മയില്‍ നിന്നെടുത്തുപറയുന്ന അനുഭവം തികച്ചും വ്യത്യസ്തമാണ്. “പണ്ട് കന്യാകുമാരിയില്‍ ഒരു മായിയമ്മ ഉണ്ടായിരുന്നു. എന്റെ അച്ഛന്റെ അമ്മ (അമ്മൂമ്മ എന്നാണ് വിളിക്കുക) മായിയമ്മയുടെ വലിയ ഭക്തയായിരുന്നു. ഞാന്‍ ചിത്തിര നക്ഷത്രവും അമ്മൂമ്മ ചോതിയും. ഇത് തലേന്നും പിറ്റേദിവസവും ആയി വരുന്നത് കൊണ്ട് ഇതില്‍ ഏതെങ്കിലും ഒരു ദിവസം അമ്മൂമ്മ മുണ്ടും ബ്ലൗസിന് തുണിയും രണ്ടാം മുണ്ടും ഭക്ഷണവും ഒക്കെയായി തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിയിലേക്ക് മായിയമ്മയെ കാണാന്‍ പോകും. അപ്പോള്‍ കൂടെ എന്നെയും കൊണ്ടുപോകും. “- ചിത്ര പറയുന്നു.

കന്യാകുമാരി അമ്പലത്തില്‍ പോയിട്ട് പിന്നീട് ഈ മായിയമ്മയെ തിരക്കി നടക്കണം. മായിയമ്മ ഏതെങ്കിലും പാറയുടെ മുകളില്‍ കൂറെ പട്ടികളുമായി കാണും. തിരഞ്ഞ് കണ്ടുപിടിച്ച് കഴിഞ്ഞാല്‍ അമ്മൂമ്മ ഈ മുണ്ടൊക്കെ മായിയമ്മയ്‌ക്ക് കൊടുക്കും. എന്നെ കൂടെയിരുത്തി പാടിപ്പിക്കും. മലയാളം ആയിരിക്കും നമ്മള്‍ മിക്കവാറും പാടുക. അന്നൊരിക്കല്‍ എന്റെ തലയില്‍ കൈവെച്ചിട്ട് മായിയമ്മ പറഞ്ഞു:”ഗീത് കി റാണി” (ഗാനത്തിന്റെ രാജ്ഞി).. “- ചിത്ര പറയുന്നു.

“അമ്മൂമ്മയ്‌ക്ക് മായിയമ്മയെ വലിയ വിശ്വാസമായിരുന്നതിനാല്‍ എന്റെ അമ്മ മായിയമ്മയെക്കുറിച്ച് ഒരു പാട്ടെഴുതി ട്യൂണ്‍ ചെയ്ത് ഞങ്ങളെ പഠിപ്പിച്ചു. അത് പിന്നീട് സന്ധ്യയ്‌ക്ക് നാമം ചൊല്ലുമ്പോള്‍ അതിന്റെ കൂടെ പാടുമായിരുന്നു. ‘അനന്തകോടി പുണ്യം ചെയ്തു’ എന്ന് തുടങ്ങുന്ന പാട്ടായിരുന്നു അത്. “- ചിത്ര ഓര്‍മ്മിയ്‌ക്കുന്നു.

ആരാണ് മായിയമ്മ?

” കടല്‍ മുങ്ങി കാലം കറുത്തു വെളുക്കുമ്പോള്‍
കരയിലിരിക്കുന്നു മായിയമ്മ
കടലുകള്‍ കാഞ്ഞുചുവന്നു കറുക്കുമ്പോള്‍
കരയേറെ കവിയുന്നു മായിയമ്മ”- മായിയമ്മയെക്കുറിച്ച്
കവി മധുസൂദനന്‍നായര്‍ എഴുതിയ കവിത. 1986 വരെ കന്യാകുമാരിയിൽ എത്തുന്നവർക്ക് തെരുവ് നായ്‌കളുമായി കഴിയുന്ന ഒരു വൃദ്ധയായ അമ്മയെ കാണാൻ കഴിയുമായിരുന്നു. അതാണ് മായിയമ്മ.

ചിലപ്പോൾ കുഞ്ഞു പട്ടികുട്ടിക്കളെ എടുത്തു തന്റെ നഗ്നമായ മാറിലെ മുലകൾ കൊടുക്കുന്നതും കാണാം ..മിന്നൽ വേഗത്തിൽ ആർത്തിരമ്പുന്ന കടലിലേക്ക് ഓടി ഇറങ്ങുന്ന അമ്മയെ നിമിഷങ്ങൾ കൊണ്ട് ദൂരെ ചെങ്കുത്തായ പാറകളിൽ കാണാം .. ഒപ്പം ഇപ്പോഴും നടക്കുന്ന കുറച്ചു ശ്വാന ഗണങ്ങളും…ഒരിയ്‌ക്കല്‍ ഈ മായിയമ്മയെ തേടി ഇന്ത്യൻ രാഷ്‌ട്രപതി ആയിരുന്ന ഗ്യാനി സെയിൽ സിങ് തന്നെ കന്യാകുമാരിയില്‍ എത്തിയിട്ടുണ്ട്. ജഗദ്ഗുരു  ശ്രീ  ചന്ദ്രശേഖരേന്ദ്ര  സരസ്വതി സ്വാമികൾ സത്യസായി ബാബ, മാതാ അമൃതാന്ദന്ദമയി ദേവി, ജഗ്ഗി വാസുദേവ് തുടങ്ങിയവർ എല്ലാം കന്യാകുമാരിയുടെ തീരങ്ങളിൽ മായിയമ്മയെ കാണാൻ വന്നവർ ആണ് ഭാരതത്തിലെ പ്രധാനപ്പെട്ട അവധൂതരില്‍ ഒരാളായി മായിയമ്മയെ കണക്കാക്കുന്നു.

 

 

 

 

 

Tags: Mayiyammamalayalam cinemaKanyakumariKS Chitraplayback singerSinger Chitra61HBDHBDChitra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു;ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

Entertainment

കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് മനോഹരമായ ഓര്‍മ; അതിന് ജാതി ആംഗിള്‍ നല്‍കി;എന്നെ വിറ്റ് കാശുണ്ടാക്കി,കൃഷ്ണ കുമാര്‍

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.