പെരുമ്പാവൂർ : ആലുവ മണപ്പുറത്തേക്കുള്ള വാഹനങ്ങൾ സെമിനാരിപ്പടി റോഡ് വഴിയും , പറവൂർ കവല മണപ്പുറം റോഡ് വഴിയും മണപ്പുറത്തേക്ക് പോകാവുന്നതാണ്. ണപ്പുറത്തു നിന്നും തിരികെ വരുന്ന വാഹനങ്ങൾ പറവൂർ കവല റോഡേ മാത്രമേ അനുവദിക്കുകയുള്ളൂ
തോട്ടയ്‌ക്കാട്ടുകരയിൽ നിന്നും മണപ്പുറം റോഡേ ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുവദിക്കുന്നതല്ല. പറവൂർ കവല മണപ്പുറം റോഡിൽ Y ജംഗ്ഷൻ ഭാഗം ഇടുങ്ങിയതാകയാൽ ഈ ഭാഗത്ത് വൺവേ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
മണപ്പുറം പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും വരുന്ന വാഹനങ്ങൾ പാർക്കിംഗ് ഗ്രൗണ്ട് റോഡിൽ ട്രാൻസ്ഫോർമർ ജംഗ്ഷൻ ഭാഗത്ത് നിന്നും ഇടത്തേക്ക് തിരിഞ്ഞ് ജിസിഡിഎ റോഡിൽകൂടി പറവൂർ കവല റോഡിൽ പ്രവേശിച്ച് തിരികെ വരേണ്ടതാണ്.
03.08.2024 തീയതി പുലർച്ചെ മുതൽ പമ്പ് ജംഗ്ഷനിൽ നിന്നും ബാങ്ക് ജംഗ്ഷൻ ഭാഗത്തേക്ക് ഇരുചക്രവാഹനം ഒഴികെയുള്ള വാഹനങ്ങൾ അനുവദിക്കുന്നതല്ല.
ബാങ്ക് ജംഗ്ഷൻ ഭാഗത്ത്, പങ്കജം റോഡിന്റെ സൈഡിലും, സിവിൽ സ്റ്റേഷൻ റോഡിന്റെ സൈഡിലും ഗുഡ് ഷെഡ് ഗ്രൗണ്ട് ഭാഗത്തും കൂടാതെ ജീവാസ് സ്കൂൾ ഗ്രൗണ്ടിലും ശിവഗിരി സ്കൂൾ ഗ്രൗണ്ടിലും (അദ്വൈതാശ്രമത്തിന് എതിർവശം) കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. പാർക്ക് ചെയ്യേണ്ട വാഹനങ്ങൾ ഗ്രാൻഡ് ജംഗ്ഷനിൽ നിന്നും പ്രവേശിക്കേണ്ടതാണ്.
ബലിതർപ്പണത്തിനായി നാഷണൽ ഹൈവേയിലൂടെ എറണാകുളം, നോർത്ത് പറവൂർ, അങ്കമാലി ഭാഗങ്ങളിൽ നിന്നും വരുന്നവരുടെ വാഹനങ്ങൾ പറവൂർ കവല, സെമിനാരിപ്പടി ഭാഗത്തുള്ള ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ട്കളിൽ പാർക്ക് ചെയ്യാവുന്നതാണ്.
03.08.2024 തീയതി പുലർച്ചെ ബൈപ്പാസ് – പമ്പ് ജംഗ്ഷൻ റോഡ് ബ്ലോക്ക് ആകുന്ന പക്ഷം നാഷണൽ ഹൈവേയിൽ നിന്നും ടൗണിലേക്കുള്ള വാഹനങ്ങൾ ബൈപ്പാസിൽ നിന്നും പുളിഞ്ചോട് വഴി തിരിച്ചു വിടേണ്ടതാണ്.
മറ്റ് ക്രമീകരണങ്ങൾ
കർക്കിടക വാവുബലി ഡ്യൂട്ടിയോടനുബന്ധിച്ച് തിരക്കിൽപ്പെട്ട് അനിഷ്ട സംഭവങ്ങളും മറ്റും ഒഴിവാക്കുന്നതിനും, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും, ഇനി പറയുന്ന ക്രമീകരണങ്ങൾ കൂടി ഉണ്ടായിരിക്കുന്നതാണ്.
ആലുവ മണപ്പുറത്തേക്ക് ആലുവ പാലസ് ഭാഗത്ത് നിന്നും ഉള്ള പാലം വഴി ആളുകളെ കടത്തിവിടുന്നതല്ല (പാലം പൂർണ്ണമായും അടച്ചിടും)
ആലുവ മണപ്പുറത്തേക്കുള്ള ആളുകളെ കാൽനടയായി മാത്രം തോട്ടയ്‌ക്കാട്ടുകര മണപ്പുറം റോഡെ അനുവദിക്കും.
ഭക്തജനങ്ങൾ ജിസിഡിഎ സൗത്ത് എൻഡിൽ നിന്നുമുള്ള എൻട്രൻസിൽ കൂടി കടന്ന് ആൽത്തറ ജംഗ്ഷൻ കൂടി മണപ്പുറത്തേക്ക് സജ്ജീകരിച്ചിരിക്കുന്ന ബലിത്തറകളിൽ ബലിയിട്ട ശേഷം ദേവസ്വം മെസ് ഹാളിലൂടെ മുകളിലേക്ക് കയറി താൽക്കാലിക ക്ഷേത്രത്തിൽ എത്തി ദർശനം നടത്തി പുറത്തേക്ക് ജിസിഡിഎ സൗത്ത് എൻഡിൽ കൂടി തന്നെ പോകേണ്ടതാണ്.
പെരിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ അപകട സാധ്യത കണക്കിലെടുത്ത് പുഴയിൽ ഇറങ്ങാൻ ആരെയും അനുവദിക്കുന്നതല്ല.
മണപ്പുറത്തുള്ള അമ്പലത്തിൽ നിന്നും 50′ മീറ്റർ ചുറ്റളവിൽ യാതൊരുവിധ വഴിയോര കച്ചവടങ്ങളും അനുവദിക്കുന്നതല്ല.
കുളിക്കടവിലും, പുഴയിലും, ലൈഫ് ബാഗ് ഉൾപ്പെടെ പോലീസ്, ഫയർഫോഴ്സ് ബോട്ടുകൾ പട്രോളിങ് നടത്തുന്നതാണ്.
ആവശ്യത്തിനുള്ള ആംബുലൻസ് സർവീസ്, മെഡിക്കൽ ഓഫീസേഴ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ്.
മോഷ്ടാക്കളെയും, റൗഡികളെയും മറ്റും നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളതാണ്.
ആലുവ റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേകമായി പോലീസ് പാർട്ടിയെ വിന്യസിക്കുന്നതാണ്.
പ്രധാനപ്പെട്ട ജംഗ്ഷനുകളിലും, തിരക്കുള്ള സ്ഥലങ്ങളിലും, സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതും, ആയത് മുഴുവൻ സമയവും നിരീക്ഷിക്കുന്നതുമാണ്. കൂടാതെ സദാസമയവും ജാഗരൂകരായ പോലീസ് ഉദ്യോഗസ്ഥർ വാച്ച് ടവറുകളിൽ നിലയുറപ്പിച്ചിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: