തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത.
മലപ്പുറം പാലക്കാട് തൃശൂര്‍ ഇടുക്കി എറണാകുളം, കോട്ടയം പത്തനംതിട്ട ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ്. തിരുവനന്തപുരത്തും കൊല്ലത്തും മലപ്പുറത്തും ജാഗ്രത ഇല്ല.
അടുത്ത മണിക്കൂറുകളില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളായ മുണ്ടക്കൈയിലും ചൂരല്‍മലയിലും കനത്ത മഴയാണ്. ഇതേ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തകര്‍ മടങ്ങി.ഇതുവരെ 291 മരണമാണ് സ്ഥിരീകരിച്ചത്.വ്യാഴാഴ്ച 40 മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവര്‍ത്തനങ്ങളില്‍ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്തിയതായാണ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: