ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നെഹ്റുട്രോഫി ജലമേള മാറ്റി. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണിത്.
സെപ്തംബറില്‍ നടത്താനാണ് ആലോചന. എന്ന് നടത്തണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം ഉടനുണ്ടാകും.
ഓഗസ്റ്റ് 10നാണ് വള്ളംകളി നടത്താന്‍ നിശ്ചയിച്ചിരുന്നത്. ക്ലബ്ബുകളും സംഘാടകരുമായി ആലോചിച്ച് മറ്റൊരു ദിവസം നടത്താനാണ് ആലോചന. നേരത്തെ നിശ്ചയിച്ച സാംസ്കാരിക ഘോഷയാത്രയും കലാസന്ധ്യയും മറ്റ് പരിപാടികളും ഒഴിവാക്കി മത്സരം മാത്രമായി നടത്തണമെന്ന് ഒരു വിഭാഗം ക്ലബ്ബുകളും സംഘാടകരും ആവശ്യമുന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: