ന്യൂദല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് ഏഴ് ദിവസം മുമ്പ് തന്നെ സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവമുള്ളതാണെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
ദുരിതബാധിതരായ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം ലോക് സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ അനാസ്ഥ വെളിപ്പെടുത്തുന്നതാണ്. രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
2014ല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ രണ്ടായിരം കോടി രൂപ മുടക്കി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ രാജ്യത്ത് ഒരുക്കിയിട്ടുണ്ട്. ദുരന്തം സംബന്ധിച്ച ആദ്യ മുന്നറിയിപ്പ് ജൂലൈ 23 ന് തന്നെ കേരളത്തിന് നല്കുകയുണ്ടായി എന്നാണ് അദ്ദേഹം പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് ജൂലൈ 24, 25 തീയതികളില്‍ 20 സെന്റീമീറ്ററിന് മുകളിലുള്ള കനത്ത മഴക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് സംസ്ഥാനത്തെ അറിയിച്ചിരുന്നതായും അദ്ദേഹം ലോക് സഭയെ അറിയിച്ചു.
നിസ്സഹായരായ വയനാട്ടിലെ ജനങ്ങള്‍ ഇപ്പോഴും ദുരന്തമുഖത്ത് പകച്ച് നില്‍ക്കുകയാണ്. ഈയവസരത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. അതുകൊണ്ട് ഇതുസംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ വരുദിവസങ്ങളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അപകടത്തില്‍ നിന്ന് രക്ഷപെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു’ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: