തിരുവനന്തപുരം: സംസ്ഥാനത്ത് നിപ നിരീക്ഷണത്തിലായിരുന്ന 20 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയി.നിരീക്ഷണത്തില്‍ പുതിയതായി ഒരാളാണ് അഡ്മിറ്റായത്.
നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത് 472 പേരാണ്.അതില്‍ 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 860 പേര്‍ക്ക് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മാനസിക ആരോഗ്യ സേവനങ്ങള്‍ നല്കി.
സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ ഇതിനോടകം പുറത്തുവന്ന പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവായിരുന്നു. എന്നാല്‍ നാളിതുവരെ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: