മൂവാറ്റുപുഴ നിര്‍മ്മല കോളജ് വിഷയം, മുസ്ലിം മത നേതാക്കളുടെ മാപ്പ് പറച്ചിലോടെ തത്ക്കാലം കേട്ടടങ്ങിയത് ആശ്വാസകരം തന്നെ. പക്ഷെ, അതുയര്‍ത്തിയ അപകടസൂചന പൂര്‍ണമായും മാഞ്ഞുപോയിട്ടില്ല. മാറുന്ന സമൂഹ മനസ്സിന്റെ ശക്തിയെക്കുറിച്ചുള്ള തിരിച്ചറിവ് ആയിരിക്കണം ഈ നിലപാടിലേക്ക് മതനേതാക്കളെ എത്തിച്ചത്.
ക്രൈസ്തവ വിദ്യാലയത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് നമാസ് നടത്താന്‍ മുറിവേണമെന്ന ആവശ്യം അതിരുകടന്ന അവകാശവാദമായിപ്പോയെന്ന് പറയാതിരിക്കാന്‍ വയ്യ. മൂവാറ്റുപുഴ നിര്‍മ്മലാ കോളജ് പ്രിന്‍സിപ്പലിനെ ഈ ആവശ്യം ഉന്നയിച്ച് തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ഉണ്ടായല്ലോ. കോളജിന് ചുറ്റും എത്രയോ ദേവാലയങ്ങളുണ്ട്. അവിടെ പോയി നിസ്കരിച്ചാല്‍ പോരേ? ഏത് മുസ്ലീം മാനേജ്മെന്റ് കോളജിലാണ് മറ്റു മതസ്ഥര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള ചര്‍ച്ചും ക്ഷേത്രങ്ങളുമുള്ളത്? ഏതായാലും, ഇത്തരം അനാവശ്യ ആവശ്യങ്ങള്‍ അവസാനിപ്പിക്കാന്‍ മുസ്ലീം മത നേതൃത്വം തന്നെ മുന്‍കൈ എടുത്തത് ഉചിതമായി. കേരളത്തിലെ സമാധാനപരമായ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കപ്പെടുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ ഹൈന്ദവ സ്കൂളുകളിലോ ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഏതെങ്കിലുമൊരു മതവിഭാഗത്തിന് പ്രത്യേകമായി ആരാധനാ സൗകര്യം നല്കാന് സാധിക്കുമോ? എന്നാല്‍ കേരളത്തില്‍ മുസ്ലീം സമുദായത്തിന് മാത്രമായ ചില സൗകര്യങ്ങള്‍ നേരത്തെ തന്നെ ഒരുക്കിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ പോകട്ടെ 141 അംഗങ്ങളുള്ള നിയമസഭയില്‍ പോലും ഈ സൗകര്യം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് 12.30 ആവുമ്പോള്‍ തന്നെ സഭ പിരിഞ്ഞിരിക്കും. എന്ത് ഭൂകമ്പമുള്ള വിഷയമുണ്ടെങ്കില്‍ പോലും ഒരു മിനുട്ടെങ്കിലും അധികം ഇരിക്കാറില്ല. നിയമസഭയിലാകെ പത്തോ പതിനഞ്ചോ അംഗങ്ങളേ ഉള്ളൂ എന്നോര്‍ക്കണം.
സംസ്ഥാനത്തെ ഹിന്ദു-ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മനഃപൂര്‍വം പ്രശ്നമുണ്ടാക്കാനുള്ള ശ്രമം ആണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നമാസ് നടത്താന്‍ അനുമതി നല്‍കിയില്ലെന്ന പേരില്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ സംഭവം ഏറെ ഗൗരവമുള്ളതാണ്. മതതീവ്രവാദ ചിന്താഗതിക്കാരാണ് ഇതിനു പിന്നിലെന്ന് വ്യക്തം. മൂവാറ്റുപുഴയില്‍ സംഭവിച്ചതും ഇതുതന്നെയാണ്. ഇടതുപക്ഷവും കോണ്‍ഗ്രസും ഇവരെ പിന്തുണയ്ക്കുകയാണ്. അവരുടെ വിദ്യാര്‍ത്ഥി സംഘടനകളാണ് മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. വിദ്യാഭ്യാസം മതേതരമാകണമെന്ന് പറയുന്നവരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാധിപത്യം അടിച്ചേല്‍പ്പിക്കുന്നത്. മുസ്ലീം മാനേജ്മെന്റ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റു മതക്കാര്‍ക്ക് പ്രാര്ത്ഥിക്കാനി
ടമുണ്ടോയെന്ന് പരിശോധിച്ചാല്‍ സംഗതി വ്യക്തമാകും. പ്രകോപനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇത്തരം പ്രകോപനപരവും ആപല്‍ക്കരവുമായ നീക്കം ആദ്യത്തേതല്ല. ഇതറിഞ്ഞുകൊണ്ടുതന്നെ മൂടിവയ്ക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നത് ആപല്‍ക്കരമാണ്.
പൂഞ്ഞാറില്‍ പള്ളിമുറ്റത്ത് കയറി വൈദികനെ ആക്രമിച്ചപ്പോഴും ഇവര്‍ക്ക് ഇതേ നിലപാട് തന്നെ ആയിരുന്നു. പാലാ ബിഷപ്പ്ഹൗസിലേക്ക് ഇസ്ലാമിക മത തീവ്രവാദികള്‍ ആക്രോശിച്ച് ഇരച്ചു കയറി വന്നപ്പോഴും ഇത്തരക്കാര്‍ അവര്‍ക്ക് ഒപ്പം ആയിരുന്നു. ഇതൊക്കെ ടെസ്റ്റ് ഡോസുകളാണ്. കേരളം എത്രത്തോളം ഇസ്ലാമിക ഭീകരവാദത്തിന് പിന്തുണ നല്കുന്നു, ആരൊക്കെ പ്രതികരിക്കും എന്നൊക്കെ അറിയുകയാണ് ലക്ഷ്യം. നിസ്കരിക്കാന്‍ കോളജില്‍ പ്രത്യേക സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് സ്റ്റുഡന്റസ് ഫെഡറേഷന് ഓഫ് ഇസ്ലാമിന്റെയും, മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷന്റെയും നേതൃത്വത്തില്‍ മൂവാറ്റുപുഴ നിര്‍മ്മല കോളജ് പ്രിന്‍സിപ്പല്‍ റവ.ഫാദര്‍ ജസ്റ്റിന്.കെ.കുരിയാക്കോസിനെ തടഞ്ഞുവച്ചു എന്ന വാര്‍ത്ത പതിവുപോലെ ഇസ്ലാമിക ഭീകരവാദത്തിന് പരസ്യ പിന്തുണ നല്കുന്ന കേരള മാധ്യമങ്ങള്‍ തമസ്കരിക്കുകയായിരുന്നു.
തൊടുപുഴയിലെ ഒരു കോളജ് അധ്യാപകനെയാണ് മതനിന്ദ ആരോപിച്ച് ഇസ്ലാമിക തീവ്രവാദികള്‍ ആക്രമിച്ചു കൈ വെട്ടിയത് എന്നോര്‍ക്കണം. അന്നും ഭരണകൂടവും, മാധ്യമങ്ങളും തീവ്രവാദികള്‍ക്ക് ഒപ്പം ആയിരുന്നു. എന്നാല്‍ സാഹചര്യം അന്നത്തേതില്‍ നിന്നു മാറിയിരിക്കുന്നു എന്ന തിരിച്ചറിവിന്റെ സൂചനയാണ് ഇപ്പോഴത്തെ മാപ്പ് പറച്ചിലില്‍ തെളിയുന്നത്.
പ്രമുഖ മാധ്യമങ്ങള്‍ മിക്കതും ഇന്നും ഇസ്ലാമിക ഭീകരര്‍ക്ക് ഒപ്പം, ഭരണകൂടം അവര്‍ക്ക് ഒപ്പം, സ്വയം പ്രഖ്യാപിത സാംസ്കാരിക നായകരും, നല്ലൊരുഭാഗം എഴുത്തുകാരും അവര്‍ക്ക് ഒപ്പം. ആ സാഹചര്യം നിലനില്‍ക്കേ, ഈ ഏറ്റുപറച്ചിലിന് പ്രസക്തി ഏറെയാണ്. അത് ഏറെ അര്‍ത്ഥഗര്‍ഭവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: