ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ അനിശ്ചിതത്വം. ദിവസങ്ങളായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന നാവികസേനയുടെ സംഘം പ്രദേശത്തുനിന്ന് മടങ്ങി.
രാവിലെ മുങ്ങല്‍വിദഗ്ധര്‍ അടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയെങ്കിലും ഗംഗാവാലി പുഴയില്‍ പരിശോധന നടത്താതെ മടങ്ങി. ദുരന്തനിവാരണ സേനാംഗങ്ങളും ഇവിടെനിന്ന് മടങ്ങിയിട്ടുണ്ട്.
അതേസമയം പുഴയിലെ മണ്ണുനീക്കി ലോറി പുറത്തെടുക്കാനുളള സാധ്യത പരിശോധിക്കാന്‍ തൃശൂരില്‍നിന്ന് ഉദ്യോഗസ്ഥര്‍ ഉടന്‍ ഷിരൂരിലെത്തും. ഡ്രഡ്ജിംഗ് മെഷീന് സംഭവസ്ഥലത്തെത്തിച്ച് പരിശോധന സാധ്യമാണോ എന്നാകും പരിശോധിക്കുക. കൃഷിവകുപ്പിലെ രണ്ട് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, മെഷീന് ഓപ്പറേറ്റര്‍ എന്നിവരാണ് ഷിരൂരിലേക്ക് തിരിച്ചത്. കുത്തൊഴുക്കുള്ള വെള്ളത്തില്‍ ഡ്രഡ്ജിംഗ് യന്ത്രം പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നതടക്കം പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: