മൂവാറ്റുപുഴ നിര്‍മ്മല കോളെജിലെ സംഭവം ഇവിടം കൊണ്ട് അവസാനിപ്പിച്ച് കൈകഴുകുന്നതാണ് എല്ലാവര്ക്കും നല്ലതെന്ന് സമരം ചെയ്ത വിദ്യാര്‍ത്ഥികളോട് അഡ്വ. എ. ജയശങ്കറിന്റെ ഉപദേശം. എസ് എഫ് ഐ കൈ കഴുകി. ഇനി സര്‍വ്വാദരണീയനായ സാദിഖലി ശിഹാബ് തങ്ങളുടെ എംഎസ് എഫ് എന്ത് നിലപാട് എടുക്കും എന്നേ അറിയാനുള്ളൂ.- അഡ്വ. ജയശങ്കര്‍ പറഞ്ഞു.
മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്എഫ് ഇക്കാര്യത്തില്‍ ഒരു നിലപാട് എടുത്തിട്ടില്ല. പാണക്കാട് നേതാക്കളുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാര്‍ത്ഥി സംഘടനയും സമരത്തില്‍ നിന്നും പിന്‍വലിയും എന്ന് കരുതുന്നു. അതല്ല എങ്കില്‍ അവര്‍ വലിയ വില കൊടുക്കേണ്ടിവരും. – ജയശങ്കര്‍ പറഞ്ഞു.
ക്യാപ്സൂള്‍ നിര്‍മ്മാതാക്കള്‍ ഈ അവസരം മുതലാക്കാന്‍ എത്തിയിട്ടുണ്ട്. മുസ്ലിം കുട്ടികളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുകയാണെന്നും ചരിത്രാതീത കാലം മുതലേ ഇവിടെ പെണ്‍കുട്ടികള്‍ നിസ്കരിച്ചിരുന്നെന്നും ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ അച്ചന് അതിനെ എതിര്‍ത്തതാണെന്നും ഉള്ള നുണകള്‍ നിറച്ച ക്യാപ്സൂളുകളും ഇറങ്ങുന്നുണ്ട്. ഇത് കണ്ടറിഞ്ഞ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ വിവേകത്തോടെ പെരുമാറണമെന്നും ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: