ന്യൂദല്‍ഹി: രാജ്യത്തെ തൊഴില്‍ സാദ്ധ്യതകളും തൊഴിലില്ലായ്മയും സംബന്ധിച്ച വിശദാംശങ്ങള്‍ ക്രോഡീകരിക്കാനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. മുഖ്യമായും സംസ്ഥാനങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സിയുടെയും സഹായത്തോടെയാണ് സംയോജിത എംപ്ലോയ്മെന്റ് ഡാറ്റ തയ്യാറാക്കാന്‍ തൊഴില്‍ മന്ത്രാലയം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി തൊഴില്‍ മന്ത്രി മന്തി മന്‍സുഖ് ലാല്‍ മാണ്ഡവ്യയുടെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുമായി പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങി.
തൊഴില്‍ ക്ഷാമം പരിഹരിക്കാനുള്ള സര്ക്കാ്രിന്റെ പ്രതിബദ്്ധതയുടെ ഭാഗമായാണ് ഈ നീക്കം. സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് ആണ് തൊഴിലില്ലായ്മ സംബന്ധിച്ച ഡാറ്റാ ശേഖരണം പ്രധാനമായും നടത്തുന്നത്. തൊഴില്‍ മന്ത്രാലയം നടത്തുന്ന വാര്‍ഷിക ലേബര്‍ ഫോഴ്സ് സര്‍വേ,
രജിസ്ട്രാര്‍ ജനറലിന്റെയും സെന്‍സസ് കമ്മീഷണറുടെയും ഓഫീസിന്റെ നേതൃത്വത്തിലുള്ള ജനസംഖ്യാ സെന്‍സസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷന് എന്നിവയൊക്കെ ക്രോഡീകരിച്ചാണ് തൊഴിലും തൊഴിലില്ലായ്മയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: