ബജറ്റില്‍ ഇലക്ട്രിക് കാറുകള്‍ക്ക് അനുകൂലമായി ഉണ്ടായ ചില പ്രഖ്യാപനങ്ങള്‍ ഇലക്ട്രിക് കാറുകളുടെ വില കുറയ്‌ക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ പ്രധാന ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സിന്റെ ഓഹരി ബജറ്റാനന്തരം വന്‍കുതിപ്പിലാണ്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഈ ഓഹരി 986 രൂപയില്‍ നിന്നും 1116 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. ഏകദേശം 126 രൂപയുടെ വര്‍ധന.
ഇതിന് കാരണം ബജറ്റില്‍ ലിഥിയം, കോബാള്‍ട്ട് അടക്കമുള്ള അപൂര്‍വ്വയിനം ധാതുക്കളെ ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലിഥിയം, കോബാള്‍ട്ട് ഉള്‍പ്പെടെ 25 പ്രധാനപ്പെട്ട ധാതുക്കളുടെ കസ്റ്റംസ് തീരുവ പൂര്‍ണമായി ഒഴിവാക്കുമെന്നാണ് കഴിഞ്ഞ ദിവസം ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനപ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്‌ക്കും.
ഈ ധാതുക്കളുടെ ഇറക്കുമതി തീരുവ കുറച്ചാല്‍ കുറഞ്ഞ ചെലവില്‍ ബാറ്ററി ഉല്‍പ്പാദിക്കാന്‍ കഴിയും. കാരണം നിരവധി അപൂര്‍വ്വ ധാതുക്കളാണ് ഇലക്ട്രിക് കാറുകളുടെ ബാറ്ററി ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാന്‍ സഹായകമാകുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
ഇലക്ട്രിക് കാറുകള്‍ ഓസോണ്‍ പടലങ്ങള്‍ക്ക് വിള്ളല്‍ വീഴ്‌ത്തുന്ന ഗ്രീന്‍ഹൗസ് ഗ്യാസുകള്‍ പുറപ്പെടുവിക്കുന്നില്ല എന്നത് പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: