മുംബൈ: ടൊയോട്ട ഇന്നോവ ഹൈക്രോസ് ഉള്‍പ്പെടെയുള്ള ഹൈബ്രിഡ് കാറുകള്‍ക്ക് ഏഴ് ലക്ഷം വരെ വില കുറയാന്‍ സാധ്യതയെന്ന് അഭ്യൂഹം. കേന്ദ്രഗതാഗതി മന്ത്രി നിതിന്‍ ഗാഡ് കരി നല്കിയ ചില സൂചനകളാണ് ഇത്തരം റിപ്പോര്‍ട്ട് പുറത്തുവരാന്‍ കാരണം. പക്ഷെ ഇത് സംബന്ധിച്ച് അന്തിമപ്രഖ്യാപനം വന്നിട്ടില്ല.
ഇപ്പോള്‍ ഹൈബ്രിഡ് കാറുകള്‍ക്ക് 43 ശതമാനം നികുതിയാണ് ഹൈബ്രിഡ് കാറുകള്‍ക്ക് ഉള്ളത്. 28 ശതമാനം ജിഎസ്ടിയും 15 ശതമാനം സെസും ഉള്‍പ്പെടെയാണ് ഈ 43 ശതമാനം നികുതി. ഇലക്ട്രിക് വാഹനങ്ങളുടെ അത്രയും പ്രകൃതിദത്ത കാറല്ലെങ്കിലും പെട്രോള്‍ ഡീസല്‍ കാറുകളേക്കാള്‍ കുറഞ്ഞ മലിനീകരണമേ ഹൈബ്രിഡ് കാറുകള്‍ നടത്തുന്നുള്ളൂ.
എന്താണ് ഹൈബ്രിഡ് വാഹനങ്ങൾ
ഒന്നിലധികം ഊർജ്ജ സ്രോതസ്സുകളെ ഉപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് വാഹനങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. പെട്രോൾ എഞ്ചിനുകളുടേയും ഇലക്ട്രിക് എഞ്ചിനുകളുടേയും സമ്മിശ്രരൂപമായ ഹൈബ്രിഡ് എഞ്ചിനുകളാൽ ആണ് ഇന്നത്തെ ഏതാണ്ട് എല്ലാ ഹൈബ്രിഡ് വാഹനങ്ങളും പ്രവർത്തിക്കുന്നത്. ഇലക്ട്രിക് മോട്ടോറുകൾ തന്നെയാണ് ഒരു ഹൈബ്രിഡ് വാഹനത്തിന്റെ പ്രധാന ഘടകം. റീച്ചാർജ്ജ് ചെയ്യപ്പെടുന്ന ബാറ്ററികളും ജനറേറ്ററുമാണ് മറ്റു പ്രധാന ഘടകങ്ങൾ.
ഹൈബ്രിഡ് കാറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 12 ശതമാനമാക്കി കുറയ്‌ക്കുമെന്നാണ് നിതിന്‍ ഗാഡ് കരി നല്‍കുന് സൂചന. അങ്ങിനെയെങ്കില്‍ ഹൈബ്രിഡ് കാറുകളുടെ നികുതി 43ല്‍ നിന്നും 27 ശതമാനമായി താഴും.
ടൊയോട്ട ഹൈക്രോഡ് പോലുള്ള ഹൈബ്രിഡ് കാറിന് 25 ലക്ഷം രൂപയാണ് വില. നികുതി 43ല്‍ നിന്നും 27ലേക്ക് താഴ്ന്നാല്‍ 25ന് പകരം 18 ലക്ഷമായി ഇതിന്റെ വില താഴുമെന്നാണ് കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക