കേന്ദ്ര ബജറ്റില്‍ എണ്ണക്കുരുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നവീന പദ്ധതി ആവിഷ്‌കരിച്ചതിലൂടെ കേരളത്തിനും പ്രയോജനം കിട്ടും.
കാര്‍ഷിക മേഖലക്ക് 1.52 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കേരളത്തിലെ കര്‍ഷകര്‍ക്ക് ഇതിന്റെ അനുപാതം ലഭിക്കും.
സ്ത്രീകള്‍ക്കായി പ്രത്യേക നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ വരുന്നത് കേരളത്തിലെ വനിതാ ശാക്തികരണത്തിന് മുതല്‍കൂട്ടാകും.
ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ രാജ്യമെമ്പാടും വരും. കേരളം കൃത്യ സമയത്ത് അപേക്ഷ കൊടുത്താല്‍ 100 എണ്ണം എങ്കിലും ലഭിക്കും.
പത്ത് ലക്ഷം രൂപ വരെ ഉന്നത വിദ്യാഭ്യാസ വായ്പാ സഹായം കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും ലഭിക്കും. കൂടുതല്‍ വര്‍ക്കിങ് വിമണ്‍ ഹോസ്റ്റലുകള്‍ യഥാര്‍ത്ഥ്യമാക്കും. മൂന്ന് വര്‍ഷത്തിനകം 400 ജില്ലകളില്‍ ഡിജിറ്റല്‍ വിള സര്‍വേ നടത്തും. കേരളം ശ്രദ്ധിച്ചാല്‍ 14 ജില്ലകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കും. ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പലിശ രഹിത ഇ- വൗച്ചറുകള്‍ അനുവദിക്കും. ഇതിന്റെ പ്രയോജനം കേരളത്തിലും ലഭിക്കും. ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചതു വഴി കേരളത്തിലെ 5 ലക്ഷം ആദിവാസികള്‍ക്ക് പ്രയോജനം ലഭിക്കും.
എംഎസ്എംഇകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. എംഎസ്എംഇകള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കും. ഇതിനായി പ്രത്യേക സഹായ ഫണ്ട് എന്നപേരില്‍ ആയിരം കോടി വകയിരുത്തും. കേരളം ശ്രമിച്ചാല്‍ 100കോടി ലഭിക്കും.
വനിതാ ശാക്തീകരണ പദ്ധതികള്‍ക്ക് 3 ലക്ഷം കോടി. കേരളത്തിന് 15000 കോടി രൂപ വരെ ലഭിക്കും. ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം. കേരളത്തിനും ലഭിക്കും.
രാജ്യത്ത് കൂടുതല്‍ വ്യവസായ പാര്‍ക്കുകള്‍ വരും. 12 വ്യവസായ പാര്‍ക്കുകള്‍ കൂടി ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. കേരളം അപേക്ഷ നല്കി ഈ അവസരം പ്രയോജനപ്പെടുത്തണം.
നഗരങ്ങളില്‍ 1 കോടി ഭവനങ്ങള്‍ നിര്‍മ്മിക്കും. പാര്‍പ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക. കേരളത്തില്‍ ഒരു ലക്ഷം വീട് ലഭിക്കും.
ഇതെല്ലാം കേരളത്തിന് ലഭിക്കുമ്പോള്‍ ഇടത് വലത് മുന്നണികള്‍ എന്തിനു കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നു എന്ന് നാം തിരിച്ചറിയണം.
കേന്ദ്ര പദ്ധതികള്‍ ലഭിക്കുന്നതിന്റെ നടപടിക്രമം ബീഹാറിനും ആന്ധ്രയ്‌ക്കും കൂടുതല്‍ പദ്ധതി വിഹിതം കിട്ടിയെന്നുള്ള ആക്ഷേപം ഉയരുമ്പോള്‍ എങ്ങനെ കിട്ടിയെന്ന് മാത്രം ആരും പറയുന്നില്ല. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ബജറ്റ് വിഹിതത്തില്‍ അവകാശമുണ്ട്.
എന്നാല്‍ അവ അനുവദിച്ചു കിട്ടുന്നതിനും നേടിയെടുക്കുന്നതിനും ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുമുണ്ട്.
ഇതിന്റെ ആദ്യപടി പ്രീ ബജറ്റ് കണ്‍സള്‍ട്ടേഷനാണ്. ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി മാസത്തിനു മുന്‍പ് സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള 5 മാസങ്ങളില്‍ ആണ് ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്. അതായത് ഓരോ സംസ്ഥാന ഗവണ്‍മെന്റിന്റെയും കീഴിലുള്ള വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ആവശ്യമായ പദ്ധതികളും അതിനുവേണ്ട പണവും എത്രയാണ് എന്ന് കണക്കുകൂട്ടി കണ്ടുപിടിച്ച് അതിനെ ഒരു പ്രോജക്ട് റിപ്പോര്‍ട്ട് ആക്കി കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിക്കണം.ആദ്യം ഇത് ഉദ്യോഗസ്ഥ തലത്തിലും തുടര്‍ന്ന് മന്ത്രി തലത്തിലും ചെയ്യാവുന്ന കാര്യമാണ്.ഇതിന് തുടര്‍ന്ന് നീഡ് അനാലിസിസ്, കോസ്റ്റ് അസ്സസ് മെന്റ്, എന്നിവ സംസ്ഥാന കേന്ദ്ര ചര്‍ച്ചകള്‍ക്കിടയില്‍ പൂര്‍ത്തീകരിക്കാം.ഇതില്‍ നീഡ് അനാലിസിസ് എന്നുള്ളടത്താണ് സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ ഉരുത്തിരിയാനാവശ്യമായ സാഹചര്യങ്ങള്‍ വ്യക്തമാക്കേണ്ടത്. ഇത്തരം വസ്തുതകള്‍ കണക്കുകളുടെയും,സ്ഥിതി വിവരങ്ങളുടെയും വസ്തുതകളുടെയും പിന്‍ബലത്തോടുകൂടി വേണം അവതരിപ്പിക്കാന്‍.
ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെയും ഗവണ്‍മെന്റ് സെക്രട്ടറിമാരുടെയും തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും കൂടിക്കാഴ്ചകളിലൂടെയും വിശദമായ ചര്‍ച്ചകളിലൂടെയും പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങള്‍ ആയതിനാലാണ് ഇതിനായി സെപ്റ്റംബര്‍ മുതല്‍ ജനുവരി വരെയുള്ള അഞ്ചുമാസക്കാലം അനുവദിച്ചിരിക്കുന്നത്.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ കേസ് നടത്തുന്ന കേരളം മേല്‍പ്പറഞ്ഞ നടപടിക്രമങ്ങള്‍ ഒന്നും പാലിച്ച് മുന്നോട്ട് വരാന്‍ തയ്യാറായിട്ടില്ല. വാര്‍ത്താസമ്മേളനങ്ങളിലൂടെ പതിനായിരക്കണക്കിന് കോടി വേണം എന്ന് ആവശ്യപ്പെടുന്നതല്ലാതെ അത് സെക്രട്ടറിതലത്തില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കണക്കുകള്‍വച്ച് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കാനും കേരളം തയ്യാറാകുന്നില്ല. എന്നിരുന്നാലും കേരളത്തിന് ഒന്നും നഷ്ടപ്പെടാന്‍ പോകുന്നില്ല. പക്ഷേ അതിനാവശ്യമായ പോസ്റ്റ് ബജറ്റ് ചര്‍ച്ചകള്‍ക്കും കേരളം താല്പര്യം കാണിക്കുന്നില്ല.
ബജറ്റ് പ്രഖ്യാപനത്തില്‍ വക കൊള്ളിച്ചിരിക്കുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ കേന്ദ്രസഹായം ഓരോരോ ഡിപ്പാര്‍ട്ട്‌മെന്റുകളിലും വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി ഇത്ര കോടികള്‍ വേണമെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തി അതിനാവശ്യമായ പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച് കൂടുതല്‍ കേന്ദ്ര പദ്ധതി വിഹിതം കേരളത്തിന് ഇനിയും നേടിയെടുക്കാവുന്നതേയുള്ളൂ. അതിനുള്ള ആര്‍ജ്ജവമാണ് കേരള സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടത്. അതിനുപകരം കേന്ദ്രവിരുദ്ധ സമരം നടത്തിക്കൊണ്ട് മലയാളികളെ മണ്ടന്മാരാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പതിവ് തെരുവ് നാടകം കേരളത്തെ നാശത്തിലേക്കാവും നയിക്കുക.
അവസാനിച്ചു
(കിസാന്‍ മോര്‍ച്ച അഖിലേന്ത്യാ ഉപാധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: