ന്യൂദല്‍ഹി: ഇറാനിലെ ഛബഹാര്‍, മ്യാന്മറിലെ സിറ്റ്വേ എന്നിവയ്ക്കു പിന്നാലെ ബംഗ്ലാദേശിലെ മോംഗ്ല തുറമുഖ നിയന്ത്രണവും ഭാരതത്തിന്. ചൈനയ്ക്കുള്ള കനത്ത വെല്ലുവിളിയാണിതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഭാരത സമുദ്രത്തില്‍ ചൈനയുണ്ടാക്കുന്ന സ്വാധീനം ശക്തമായി ചെറുക്കാനുള്ള ഭാരത സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായും ഇതിനെ വിലയിരുത്തുന്നു.
ബംഗ്ലാദേശിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമാണ് മോംഗ്ല. ഒന്നാമത്തേത് ചിറ്റഗോങ്. ഇന്ത്യന്‍ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡാകും ഇനി മോംഗ്ല തുറമുഖം പ്രവര്‍ത്തിപ്പിക്കുക.
മാരിടൈം സില്‍ക്ക് റോഡ് പദ്ധതി മറവില്‍ ചൈന പാകിസ്ഥാനിലെ ഗ്വദര്‍ തുറമുഖം മുതല്‍ കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടി വരെ നിയന്ത്രണം സ്വന്തമാക്കിയിരുന്നു. ജിബൂട്ടിയില്‍ 78 ദശലക്ഷവും ഗ്വദറില്‍ 1.6 ബില്യന്‍ ഡോളറുമാണ് ചൈന മുടക്കിയത്.
തന്ത്രപരമായി വലിയ നേട്ടമാണ് ഭാരതത്തിനിത്. ഒപ്പം മൂന്നാം മോദി സര്‍ക്കാരിന്റെ വിജയവും. ഭാരതത്തിന്റെ വാണിജ്യ വ്യാപാരക്കുതിപ്പിനും ഇതു വഴിയൊരുക്കും. 2018ല്‍ ബംഗ്ലാദേശിലെ രണ്ടു തുറമുഖങ്ങളിലും ഭാരതത്തിന് സമ്പൂര്‍ണ കയറ്റിറക്കു സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ഇത് ഭാരത-ബംഗ്ല ബന്ധത്തെ കൂടുതല്‍ ഉൗഷ്മളമാക്കി. സമീപകാലം വരെ ബംഗ്ലാദേശിലെ പ്രധാന നിക്ഷേപകരില്‍ ഒന്നാണ് ചൈന. ചിറ്റഗോങ് തുറമുഖത്തും അവര്‍ക്കു വലിയ നിക്ഷേപമുണ്ട്.
കൊല്‍ക്കത്ത തുറമുഖത്തിനടുത്താണ് മോംഗ്ല തുറമുഖമെന്നത് ഭാരതത്തിനു ഗുണകരമാകും. ബംഗ്ലാദേശിന്റെ വടക്കുള്ള ഖുല്‍ന നഗരത്തിനടുത്താണ് മോംഗ്ല തുറമുഖം. ബംഗാള്‍ ഉള്‍ക്കടലിലെ ഈ തുറമുഖം പശുവര് നദിക്കും അടുത്താണ്. 1950ല്‍ സ്ഥാപിച്ചു. ചുറ്റും സുന്ദര്‍ബാന്‍ കണ്ടല്‍ക്കാട്. 11 ജെട്ടികളും എട്ടു വെയര്‍ഹൗസുകളുമുള്ള തുറമുഖത്തേക്ക് റെയില്വെയുമുണ്ട്. 225 മീറ്റര്‍ നീളമുള്ള കപ്പലുകള്‍ക്കു വരെ ഇവിടെയെത്താം.
ഇക്കഴിഞ്ഞ മേയ് 14നാണ് ഇറാനിലെ ഛബഹാര്‍ തുറമുഖത്തിന്റെ 10 വര്‍ഷത്തെ നിയന്ത്രണം ഭാരതത്തിനു ലഭിച്ചത്. ഇന്ത്യന്‍ പോര്‍ട്ട്സ് ഗ്ലോബലാണ് ഇതും പ്രവര്‍ത്തിപ്പിക്കുന്നത്. മ്യാന്മറിലെ സിറ്റ്വേ തുറമുഖ നിയന്ത്രണം ലഭിച്ചത് ഈ ഏപ്രില്‍ 15നാണ്. ഇന്ത്യന്‍ പോര്‍ട്ട്സ് ഗ്ലോബല്‍ ലിമിറ്റഡിനു തന്നെയാണ് അനുമതി. നൂറു ശതമാനവും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് ഇന്ത്യന്‍ പോര്‍ട്ട്സ് ഗ്ലോബല്‍ ലി. തുറമുഖ ജലപാത മന്ത്രാലയത്തിനു കീഴിലാണിത്. മ്യാന്മറിലെ റാഖിനിലാണ് സിറ്റ്വേ തുറമുഖം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: