തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നവീകരണത്തിന്റെ കണക്കുകള്‍ പുറത്ത്. ക്ലിഫ് ഹൗസിലെ നിര്‍മാണങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പ് മാത്രം മൂന്ന് വര്‍ഷത്തിനിടെ ചെലവഴിച്ചത് ഒരു കോടി എണ്‍പത് ലക്ഷം രൂപ.
ഹൗസിന്റെ വളപ്പില്‍ സ്ഥാപിച്ചിട്ടുള്ള കാലിത്തൊഴുത്തിന് 23 ലക്ഷവും ചാണകക്കുഴിക്ക് 4.40 ലക്ഷം രൂപയും ചെലവഴിച്ചു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് ഏറ്റവും കൂടുതല്‍ തുകയുടെ നിര്‍മാണത്തിന്റെ കരാര്‍ നല്‍കിയത്. നിയമസഭയില്‍ ടി. സിദ്ദിഖ് എംഎല്‍എയുടെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സഭാസമ്മേളന കാലയളവില്‍ നല്കിയ ചോദ്യത്തിനുള്ള മറുപടി ഏറെ വൈകി ഇപ്പോള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.
ഏറ്റവും കൂടുതല്‍ തുകയായ 98 ലക്ഷം രൂപ ചെലവായത് സെക്യൂരിറ്റി ഗാര്‍ഡ് റൂം നിര്‍മിക്കാനാണ്. ഒരു നില മാത്രമുള്ള വീട്ടില്‍ ലിഫ്റ്റ് വയ്ക്കാന്‍ 17 ലക്ഷവും ലിഫ്റ്റ് വച്ചപ്പോള്‍ ഉണ്ടായ അധിക ജോലിയില്‍ പൈപ്ലൈന് മാറ്റാനായി 5.65 ലക്ഷവും ചെലവായി. 12 ലക്ഷമാണ് ക്ലിഫ് ഹൗസിലെ പെയ്ന്റിങ്ങിന് ചെലവ്. രണ്ട് തവണയായി ശുചിമുറി നന്നാക്കാന്‍ 2.95 ലക്ഷം മുടക്കിയാതായി കണക്കുണ്ട്. ബാക്കിയുളള പണികളുടെ ടെന്‍ഡര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. 3.72 ലക്ഷത്തിനാണ് ടെണ്ടര്‍ ക്ഷണിച്ചത്. ജി.എസ്. സുരേഷ് കുമാര്‍ എന്ന കോണ്ട്രാക്ടര് ആയിരുന്നു ചാണകക്കുഴി നി
ര്‍മിച്ചത്. എന്നാല്‍ പണി പൂര്‍ത്തിയായപ്പോള്‍ ടെണ്ടര്‍ തുകയേക്കാള്‍ 68,000 രൂപ കൂടുതലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: