ന്യൂദല്‍ഹി: നവീകരണത്തിനും പുനര്‍നിര്‍മാണത്തിനുമായി കേന്ദ്ര ബജറ്റില്‍ 82,916 കോടി മാറ്റിവച്ചത് ബിഎസ്എന്‍എല്ലിന് കുതിപ്പ് പകരം. നഷ്ടം കുത്തനെ കുറയ്ക്കാനും ഇത് സഹായകമാകും. ബിഎസ്എന്‍എല്ലിലെ പരിഷ്ക്കരണ ശേഷം സ്ഥാപനത്തിന്റെ നഷ്ടം കുറഞ്ഞുവരികയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഷ്ടത്തില്‍ 2,790.83 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഈ ബജറ്റില്‍ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്കായി ഒരു ലക്ഷം കോടിയാണ് അനുവദിച്ചിട്ടുള്ളത്. 4 ജി സേവനങ്ങള്‍ രാജ്യമൊട്ടാകെ വിപുലീകരിക്കാനും മറ്റ് പദ്ധതികള്‍ക്കും തുക വിനിയോഗിക്കാം. തദ്ദേശീയമായി നിര്‍മിച്ച 4ജി നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യകളാകും ബിഎസ്എന്‍എല്‍ ഉപയോഗിക്കുക. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, സിഡോട്ട് എന്നിവരുമായി സഹകരിച്ചാകും ബിഎസ്എന്‍എല്‍ 4ജി നെറ്റ് വര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുക. അടുത്തിടെ 15,000 കോടി രൂപയുടെ കരാറിലും ഒപ്പുവച്ചിരുന്നു.
നിലവില്‍ ബിഎസ്എന്‍എല്ലിന്റെ 20,000 ടവറുകളില്‍ മാത്രമാണ് 4ജി എത്തിയിട്ടുള്ളത്. ടവറുകളുടെ എണ്ണം കൂട്ടാന്‍ ബജറ്റ് വിഹിതത്തിന് സാധിക്കും. കേരളത്തിലെ ടവറുകളുടെ എണ്ണം 6,000ത്തില്‍ നിന്ന് 14,000 ആയി ഉയര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: