ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച നീതി ആയോഗ് യോഗത്തില്‍നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയത് യോഗത്തിലെ ഏവരെയും അവഗണിക്കുന്നതിന് തുല്യമായി. പ്രതിപക്ഷത്തിന്റെ പ്രതിനിധിയായിരുന്നിട്ടും തനിക്കു സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ചാണ് മമത സ്വന്തം സ്ഥാനത്തെ പോലും വിലമതിക്കാതെ ഇറങ്ങിപ്പോയത്.
അഞ്ചു മിനിറ്റു സംസാരിച്ചപ്പോഴേക്കും തന്റെ മൈക്രോഫോണ്‍ ഓഫ് ചെയ്തതായിട്ടാണ് മമത ആരോപിച്ചു. മറ്റു മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ കൂടുതല്‍ സമയം നല്‍കിയെന്നും അവർ പറയുന്നു. ഇനി ഒരു യോഗത്തിലും താന്‍ പങ്കെടുക്കില്ല എന്ന് ആക്രോശിച്ചു കൊണ്ടാണ് മമത മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരായത്.
എന്നാൽ സംഗതി മറ്റൊന്നാണ്. മമതയുടെ പ്രസംഗം തടസ്സപ്പെടുത്തിയെന്ന വാദം ശരിയല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. മമതയ്‌ക്കു സംസാരിക്കാനുള്ള സമയം കഴിഞ്ഞിരുന്നെന്ന് അവര്‍ പറഞ്ഞു. അക്ഷരമാലാ ക്രമത്തില്‍ ഉച്ചയ്‌ക്കു ശേഷമായിരുന്നു മമത സംസാരിക്കേണ്ടിയിരുന്നത്.
കൊല്‍ക്കത്തയിലേക്കു തിരിച്ചു പോവേണ്ടതുണ്ടെന്ന, ബംഗാള്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് നേരത്തെ അവസരം നല്‍കുകയായിരുന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: