ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിച്ചെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ പ്രതിരോധ ഉപകരണങ്ങളുടെ 70 ശതമാനം ആഭ്യന്തരമായി നിര്‍മ്മിച്ചു.
കൂടാതെ പ്രതിരോധ ഉപകരണങ്ങള്‍ ഇപ്പോള്‍ 80 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ഏകദേശം 25,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്തതായി മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം
കോണ്‍ഗ്രസ് ഭരണകാലത്ത് അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ അവഗണിക്കപ്പെട്ടപ്പോള്‍, മോദി സര്‍ക്കാര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ 6,800 കിലോമീറ്ററിലധികം റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അശ്വിനി വെഷ്ണവ് ചൂണ്ടിക്കാട്ടി. പുറമെ, ടെലികോം ബന്ധം, ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപനം എന്നിവയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.
സൈനികരെ ആദരിക്കുന്നു
കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്ഥലങ്ങള്‍ക്ക് ഒരൊറ്റ കുടുംബത്തിന്റെ പേരിട്ടപ്പോള്‍, മോദി സര്‍ക്കാര്‍ ധീരരായ സൈനികരുടെ പേരുകള്‍ സ്ഥലങ്ങള്‍ക്ക് നല്‍കി ആദരിച്ചുവെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
പ്രതിരോധ ബജറ്റ് വിഹിതം ചരിത്രപരം
2024-25 ലെ കേന്ദ്ര ബജറ്റ് പ്രതിരോധ മന്ത്രാലയത്തിന് 6,21,940 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ , അത്യാധുനിക പ്രതിരോധ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതില്‍ പ്രാഗത്ഭ്യമുളളവര്‍ എന്നിവരെ പിന്തുണയ്‌ക്കുന്ന ഐഡെക്‌സ് പദ്ധതിക്കായി 400 കോടി രൂപ കൂടി നീക്കി വച്ചിട്ടുണ്ട്.
2022-23 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 18.43 ശതമാനം വര്‍ദ്ധനവും 2023-24 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 4.79 ശതമാനം വര്‍ദ്ധനവുമാണ് ബജറ്റിലുളളത്.
ആധുനികവല്‍ക്കരണവും ആഭ്യന്തര ശേഷി വര്‍ധിപ്പിക്കലും
2022-23 സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് 20.33 ശതമാനം വര്‍ധനയും 2023-24 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 9.40 ശതമാനംകൂടുതലുമാണ് പ്രതിരോധ സേനയ്‌ക്കുള്ള ബജറ്റ് വിഹിതം.1.72 ലക്ഷം കോടി രൂപയാണ് പ്രതിരോധ മേഖലയ്‌ക്കുളളത്.സാങ്കേതികവിദ്യ, ആയുധങ്ങള്‍, വിമാനങ്ങള്‍, കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയ്‌ക്കായി ഈ പണം ഉപയോഗിക്കും.
ബജറ്റിന്റെ 75 ശതമാനവും ആഭ്യന്തര വ്യവസായങ്ങളില്‍ നിന്ന് ആയുധങ്ങളും മറ്റും സംഭരിക്കാന്‍ വിനിയോഗിക്കും. 1,05,518 കോടി രൂപയാണ് ഇതിനായി നീക്കിവച്ചിട്ടുളളത്. ഇങ്ങനെ ചെയ്യുക വഴി സാമ്പത്തിക വളര്‍ച്ച ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും മൂലധന രൂപീകരണത്തിന് സംഭാവന നല്‍കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്..
അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വര്‍ദ്ധന, തീരസംരക്ഷണ സേന
ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന് (ബിആര്‍ഒ) അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് 30 ശതമാനം വര്‍ധനയോടെ 6,500 കോടി രൂപ അനുവദിച്ചു.
ഇന്ത്യന്‍ തീര സംരക്ഷണ സേനയ്‌ക്ക് 7651 കോടി രൂപ ലഭിക്കും.മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് 6.31 ശതമാനം വര്‍ദ്ധനവോടെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: