Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കൊടിയേറ്റമോ, കുടിയേറ്റമോ?

പായിപ്ര രാധാകൃഷ്ണന്‍ by പായിപ്ര രാധാകൃഷ്ണന്‍
Jul 27, 2024, 07:03 am IST
in Special Article

മന്ത്രി വായില്‍ കള്ളമില്ലെന്ന് പറയാവുന്ന ഒരു കാലമല്ലിത്. കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ അങ്ങനെ ഒരു മന്ത്രി ഉണ്ടായിരുന്നു-ജി. സുധാകരന്‍. മണിയാശാന്‍ ആ ജനുസ്സില്‍പ്പെട്ട ആളാണെങ്കിലും ഇ.കെ.നായനാരെപ്പോലെ ശുദ്ധനല്ല. മുള്ളും മുനയും പാരയും ‘എ’യുമൊക്കെ കലര്‍ന്ന ഒരിനം. എന്നാല്‍ വല്ലപ്പോഴും നാക്കുപിഴയിലൂടെ സത്യം പറയുന്ന ആളാണ് സജി ചെറിയാന്‍. സാംസ്‌കാരിക മന്ത്രി ആയതുകൊണ്ടാണോ എന്നറിയില്ല ഈയിടെ ഒരു പച്ചപ്പരമാര്‍ത്ഥം വെട്ടിത്തുറന്നു പറഞ്ഞു. (വെട്ടിനിരത്തലിന്റെ ജന്മദേശത്തു വച്ച്!). പത്താംക്ലാസ്സുകാര്‍ ഏറെക്കുറെ നിരക്ഷരരാണെന്ന്! ഇന്നാട്ടില്‍ എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണെങ്കിലും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും അതംഗീകരിക്കാനാവില്ല. അവര്‍ക്ക് ഉള്ളില്‍ ബോധമുണ്ടെങ്കിലും പുറമെ മിണ്ടാനാകാത്ത അവസ്ഥയാണ്. നിരക്ഷരരെ നട്ടുവളര്‍ത്തുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ അദ്ധ്യാപകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. അദ്ധ്യാപക സംഘടനകളുടെ കയ്യൂക്കുകൊണ്ട് നിലനിന്നുപോകുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസം ഏറെക്കുറെ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കിയ പരുവത്തിലാക്കിയിട്ട് കുറെക്കാലമായി. തലയില്‍ ആള്‍ താമസമുള്ള രക്ഷിതാക്കള്‍-പ്രത്യേകിച്ചും ഉള്ളിലിരിപ്പുകള്‍ വ്യക്തമായറിയുന്ന അദ്ധ്യാപകര്‍-കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുകയും സ്‌കൂളില്‍ പരീക്ഷ എഴുതിച്ച്, ഓള്‍ പ്രമോഷന്‍ ഒഴുക്കില്‍ ജയിച്ച് കയറുകയും ചെയ്യും. ബാക്കിയുള്ള പാവങ്ങള്‍ എ പ്ലസ് വാങ്ങി ഫ്‌ളെക്‌സില്‍ക്കയറി വിരാജിക്കുന്നു. പാര്‍ട്ടിക്കാരും ഇഷ്ടക്കാരും നല്‍കുന്ന മൊമന്റോ അല്ലാതെ അവര്‍ക്ക് ഒന്നും നേടാനാവാതെ വരികയും ചെയ്യുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പേരിലെ ഔന്നത്യമുള്ളൂ. സര്‍വ്വകലാശാലകളുടെ പിന്‍വാതിലിലൂടെ കയറി കസേരയിലിരിക്കുന്ന വൈസ് ചാന്‍സലര്‍ മുതല്‍ തൂപ്പുകാര്‍ വരെയുള്ളവര്‍ ഒത്തുപിടിച്ച് സര്‍വ്വകലാശാലകള്‍ ഏറെക്കുറെ കുളമാക്കിക്കഴിഞ്ഞു. കേരള-എം.ജി.-മലയാളം-സംസ്‌കൃതം, കലാമണ്ഡലം-സര്‍വ്വകലാശാലകളൊക്കെ അവിടുത്തെ അദ്ധ്യാപകരുടെ ഉപജീവന കേന്ദ്രങ്ങളായിട്ടാണ് പ്രവര്‍ത്തിച്ചുപോരുന്നത്.

അക്ഷര ശൂന്യരും രാഷ്‌ട്രീയ ചാവേറുകളുമായ അധ്യാപകരെയും ഇടിമുറികളെയും ഗുണ്ടാനേതാക്കളെയും ഭയന്ന് വല്ല നിവര്‍ത്തിയുമുള്ള വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി വിദേശങ്ങളിലേക്ക് വണ്ടി കയറുകയാണ്.

നളന്ദയിലും തക്ഷശിലയിലും ചൈന, പേര്‍ഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വന്നിരുന്നെങ്കില്‍, ഇന്നിപ്പോള്‍ നമ്മുടെ സര്‍വ്വകലാശാലകളുടെ കയ്യിലിരിപ്പുകൊണ്ട് കുട്ടികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്.

പണ്ടേ ദുര്‍ബ്ബല; ഇപ്പോള്‍ ഗര്‍ഭിണി എന്ന അവസ്ഥയിലാണ് നാലുവര്‍ഷ ബിരുദം വരുന്നത്. എല്ലാറ്റിനും കേന്ദ്രത്തെ പഴിക്കുമെങ്കിലും ദേശീയ വിദ്യാഭ്യാസ നയം 2020 ല്‍ പറയുന്ന ഇക്കാര്യം സംസ്ഥാന സര്‍ക്കാരും ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്. മൂന്നുവര്‍ഷം നാലുവര്‍ഷമാവുമ്പോള്‍ എന്ത് എന്ന ചോദ്യത്തിന് ഉത്തരം പറയാനുള്ള ശേഷി മന്ത്രി മുതല്‍ താഴോട്ടുള്ള വിദ്യാഭ്യാസ വക്താക്കള്‍ക്കൊന്നും ഉള്ളതായി വെളിപ്പെട്ടിട്ടില്ല.

കുട്ടികളെ കിട്ടാനില്ലാതെ 26 കോളജുകള്‍ അടച്ചു പൂട്ടിയതായി വാര്‍ത്തയുണ്ട്. ബാക്കിയുള്ളതു കൂടി പൂട്ടിക്കാനുള്ള യജ്ഞത്തിലാണ് സര്‍ക്കാര്‍. കുട്ടികളെന്തിനാണ്, അധ്യാപകര്‍ പോരെ എന്നാണ് തര്‍ക്ക വിശാരദന്മാരായ ഇടതുപക്ഷ വിദ്യാഭ്യാസ വിദഗ്ധരുടെ വാദം.

അങ്ങനെ ആവട്ടെ. സ്‌കൂളുകള്‍ നിരക്ഷരരായ അദ്ധ്യാപകരും ശിഷ്യന്മാരും. അവര്‍ പുറത്തിറങ്ങിയാല്‍ സാക്ഷരതാ മിഷനില്‍ പോയി പഠിക്കട്ടെ. മറുനാട്ടില്‍ മലയാളം മിഷന്‍ എന്നു പറഞ്ഞാല്‍ മനസ്സിലാവും. ഉന്നത വിദ്യാഭ്യാസ രംഗത്തും ഒരു ഉന്നത സാക്ഷരതാ മിഷന്‍ രൂപീകരിക്കുന്നത് കുറെപ്പേര്‍ക്ക് ഉപജീവനത്തിനുപകരിക്കും.

സാക്ഷരതാ മിഷന്‍, ലോക കേരള സഭ എന്നീ നിഷ്ഫല വ്യായാമങ്ങള്‍ പോലെ ഒരു ലോക സാക്ഷരതാ മിഷനും ആരംഭിക്കാവുന്നതേയുള്ളൂ. കുടിയേറ്റമോ, കൊടിയേറ്റമോ-സംശയം വീണ്ടും ബാക്കി.

Tags: Kerala Politicalagainst Pinarayi GovernmentPayipra Radhakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊരുതി പുറത്തുപോയി സിപിഎമ്മിന് കനത്ത ആഘാതം

Article

ഷോകേസ് സാഹിത്യം

Kerala

രൂപേഷിന്റെ നോവല്‍: മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ഇടത് സാംസ്‌കാരിക പ്രവര്‍ത്തകര്‍

Kerala

ആശമാരുടെ പ്രചരണത്തില്‍ വെട്ടിലായി സിപിഎം

Article

ഒരു വാക്കില്‍ എന്തിരിക്കുന്നു?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.