ന്യൂദല്‍ഹി: വിമര്‍ശനം ഉയര്‍ന്നതിനാലാണ് മിഷന് 25 യോഗത്തില്‍ നിന്ന് വിഡി സതീശന് വിട്ടുനിന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. വയനാട് യോഗത്തിലെ തീരുമാനങ്ങളില്‍ പാര്‍ട്ടിയില്‍ തര്‍ക്കമുണ്ടെന്നും സുധാകരന് തുറന്നു പറഞ്ഞു. ചില നേതാക്കള്‍ തിരുത്തല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടിയുടെ നേതൃത്വം അംഗീകരിച്ച നേതാക്കള്‍ക്ക് തന്നെയാണ് ജില്ലകളുടെ ചുമതല നല്‍കിയത്. തര്‍ക്കമുണ്ടായ ഇടങ്ങളില്‍ ചുമതലകള്‍ മാറ്റി. കെ പി സി സി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നുവെന്നത് ശരിയാണന്നും സുധാകരന് ദല്‍ഹിയില്‍ പറഞ്ഞു.
മിഷന് 2025 ന്റെ പേരിലുളള തര്‍ക്കമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നടക്കുന്നത്. തിരുവനന്തപുരത്തു വെളളിയാഴ്ച നടന്ന മിഷന് 2025 യോഗത്തില്‍ വിഡി സതീശന് പങ്കെടുക്കത്തില്ല.
വെളളിയാഴ്ച യോഗത്തില്‍ വയനാട് ലീഡേഴ്സ് മീറ്റിലെ തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടത് സതീശനായിരുന്നു. എന്നാല്‍ ഇന്നലെ കെപിസിസി ഭാരവാഹി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ കടുത്ത അതൃപ്തിയാണ് വിഡി സതീശനുളളത്. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല നേതാക്കള്‍ക്ക് നല്‍കിയതിനെ കെപിസിസി ഭാരവാഹികള്‍ വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: