ചണ്ഡീഗഡ്: സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള റിക്രൂട്ട്‌മെൻ്റിൽ അഗ്നിവീരന്മാർക്ക് സംവരണം നൽകാൻ സർക്കാർ തീരുമാനിച്ചതായി ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി വ്യാഴാഴ്ച അറിയിച്ചു. ഗ്രൂപ്പ്-ബി, സി വിഭാഗങ്ങളിലെ സർക്കാർ തസ്തികകളിലേക്ക് നിശ്‌ചയിച്ചിരിക്കുന്ന പരമാവധി പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവുകളും അവർക്ക് നൽകും.
ഏതെങ്കിലും അഗ്നിവീർ സ്വന്തമായി സംരംഭം തുടങ്ങുകയാണെങ്കിൽ, അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്‌പകൾക്ക് സർക്കാർ പലിശ സഹായം നൽകും. ഹരിയാനയിലെ പിന്നാക്ക വിഭാഗങ്ങളുടെ ക്രീമി ലെയർ വരുമാന പരിധി 6 ലക്ഷത്തിൽ നിന്ന് 8 ലക്ഷമായി ഉയർത്തിയതായും അദ്ദേഹം പറഞ്ഞു.
ഇതിനുപുറമെ, ഹരിയാന അന്ത്യോദയ പരിവാർ പരിവാഹൻ യോജന (HAPPY) പ്രകാരം 84 ലക്ഷം പാവപ്പെട്ട ആളുകൾക്ക് ഹരിയാന റോഡ്‌വേസ് ബസുകളിൽ പ്രതിവർഷം 1000 കിലോമീറ്റർ വരെ സൗജന്യ യാത്രയുടെ ആനുകൂല്യം നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രവൃത്തികൾ ചെയ്യുന്നതിനുള്ള പരിധി അഞ്ച് ലക്ഷം രൂപയിൽ നിന്ന് 21 ലക്ഷം രൂപയായി ഉയർത്തിയതായും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ‘സബ്കാ സാത്ത്-സബ്കാ വികാസ്’, ‘ഹരിയാന ഏക്-ഹരിയാൻവി ഏക്’ എന്നീ മുദ്രാവാക്യങ്ങൾ പിന്തുടർന്ന് മുഴുവൻ ഹരിയാനയുടെയും എല്ലാ ഹരിയാൻവിയുടെയും തുല്യ വികസനം എന്ന ദൗത്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: