ബെംഗളൂരു : ഇന്ത്യയുടെ വിദേശ നയത്തിൽ സംസ്ഥാന സർക്കാരുകൾക്കു പങ്കുണ്ടാകണമെന്ന ഭരണഘടനാ വിരുദ്ധ വാദവുമായി ‘കട്ടിങ് സൗത്ത് ‘ സംഘാടക ധന്യ രാജേന്ദ്രൻ.
വിദേശ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കേരള സർക്കാർ ഐ എ എസ് ഉദ്യോഗസ്ഥയ്‌ക്കു നിയമനം നൽകിയ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ബെഗളുരുവിലെ ന്യൂസ് മിനിട്ട് എഡിറ്ററും ഡിജിപബ് ചെയർപേഴ്സനുമായ ധന്യയുടെ രംഗപ്രവേശം. കേന്ദ്രസർക്കാരിന്റെ അധികാര പരിധിയിലുള്ള വിദേശകാര്യത്തിൽ ഇടപെടരുതെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ കേരള സർക്കാരിനു താക്കീതു നൽകിയിരുന്നു.
ഭരണഘടന പ്രകാരം കേന്ദ്ര പട്ടികയിൽ വരുന്ന വിഷയമാണ് വിദേശകാര്യം. ഭരണഘടനയിൽ സംസ്ഥാന പട്ടികയിലോ സംയുക്ത പട്ടികയിലോ വരുന്ന വിഷയങ്ങളിൽ മാത്രമേ സംസ്ഥാന സർക്കാരുകൾക്ക് നിയമ നിർമാണവും ഉദ്യോഗസ്ഥ നിയമനവും ഉൾപ്പെടെ അധികാരങ്ങളുള്ളു.
ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ചാണ് കേരള സർക്കാർ വിദേശകാര്യങ്ങൾക്കായി സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
ന്യൂസ് മിനിട്ട് 2021 ൽ നടത്തിയ ‘കോ ഓപ്പറേറ്റീവ് ഫെഡറലിസം’ കാമ്പെയിനിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ലേഖനം എക്സിൽ ഷെയർ ചെയ്താണ് ധന്യ രാജേന്ദ്രൻ വിദേശകാര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന ഭരണഘടനാ വിരുദ്ധ വാദം ഉന്നയിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുൻപ് നാട്ടുരാജ്യങ്ങൾക്ക് വിദേശ രാജ്യങ്ങളുമായുണ്ടായിരുന്ന വ്യാപാര- വാണിജ്യ- സാംസ്കാരിക ബന്ധങ്ങൾ പുനസ്ഥാപിക്കുന്ന തരത്തിൽ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകണമെന്ന അപകടകരമായ വാദമാണ് ഉന്നയിക്കുന്നത്.
തമിഴ്നാട്ടിനു ശ്രീലങ്കയുമായും കേരളത്തിന് അറേബ്യൻ രാജ്യങ്ങളുമായും പഞ്ചാബിനു കാനഡയുമായും കർണാടക, ഗുജറാത്ത്, ആന്ധ്ര സംസ്ഥാനങ്ങൾക്ക് യു എസ് എ യുമായും ലഡാക്കിനും സിക്കിമിനും ചൈനയുമായും യുപിക്കും ബിഹാറിനും നേപ്പാളുമായും നേരിട്ട് വിദേശകാര്യ നയതന്ത്ര ബന്ധത്തിന് അധികാരം വേണമെന്നാണ് ലേഖനത്തിലെ വാദം.
ഇന്ത്യയെ കഷണം കഷണമാക്കണമെന്ന ടുക്കഡേ ടുക്കഡേ സംഘത്തിന്റെ ആശയമാണ് ന്യൂസ് മിനിട്ട് മുന്നോട്ടു വയ്‌ക്കുന്നത്.
2023ൽ കട്ടിങ് സൗത്ത് കോൺക്ലേവിലൂടെ ഉന്നയിച്ച ദക്ഷിണേന്ത്യൻ രാജ്യമെന്ന ആശയം പെട്ടെന്നു വന്നതല്ലെന്ന് വ്യക്തം. ന്യൂസ് മിനിട്ടിന്റെ
കോ ഓപ്പറേറ്റീവ് ഫെസറലിസം പ്രോജക്ടിനു ഫണ്ടു ചെയ്ത വിദേശ ശക്തിയാരാണെന്നു കൂടി ധന്യാ രാജേന്ദ്രൻ വെളിപ്പെടുത്തിയാൽ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: