Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാർ​ഗിൽ യുദ്ധവിജയത്തിന്റെ ഓർമ്മ പുതുക്കി രാജ്യം, ഇന്ന് രജത് ജയന്തി ദിവസ്, പ്രധാനമന്ത്രി കാർഗിൽ യുദ്ധ സ്മാരകത്തിലെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2024, 07:42 am IST
in India

ന്യൂഡൽ​ഹി: രാജ്യം ഇന്ന് കാർ​ഗിൽ യുദ്ധവിജയത്തിന്റെ ഓർമ്മ പുതുക്കുന്നു. കാർ​ഗിൽ യുദ്ധവിജയത്തിന്റെ ഇരുപത്തഞ്ചാം വാർഷികം രാജ്യം രജത് ജയന്തി ദിവസമായി ആചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദ്രാസിലെ യുദ്ധസ്മാരകത്തിലെത്തി ശ്രദ്ധാഞ്ജലി ചടങ്ങുകളിൽ പങ്കെടുക്കും. രാവിലെ ഒമ്പതരക്ക് യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിക്കും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

വീരമൃതു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ദ്രാസിൽ ഒരുക്കിയിരിക്കുന്നത്. നിയന്ത്രണങ്ങൾ അടക്കം നടപ്പാക്കിയിട്ടുണ്ട്. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയടക്കം സൈനിക ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.

1999-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്‌ക്കായി ഇന്ത്യൻ സൈന്യം നിർമ്മിച്ച സ്മാരകമാണ് ദ്രാസ് യുദ്ധ സ്മാരകം എന്ന് അറിയപ്പെടുന്ന കാർഗിൽ യുദ്ധ സ്മാരകം. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ കാർഗിൽ ജില്ലയിലെ ദ്രാസിലാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. 1999ലെ കാർഗിൽ യുദ്ധത്തിൽ സൈനികർ നടത്തിയ ത്യാഗങ്ങൾ വെറുതെയാകില്ലെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. രാജ്യത്തെ യുവാക്കൾക്കും ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

1999 മെയ് രണ്ടിനാണ് അറുപത് ദിവസത്തിലേറെ നീണ്ടു നിന്ന കാർഗിൽ യുദ്ധത്തിന്റെ തുടക്കം. കലാപകാരികളുടെ വേഷത്തിൽ പാക് സൈന്യം കാർഗിലിലെ തന്ത്രപ്രധാനമായ മേഖലകളിൽ നുഴഞ്ഞുകയറി. 1999ലെ കൊടുംശൈത്യത്തിൽ ഇന്ത്യ, സൈന്യത്തെ പിൻവലിച്ച തക്കം നോക്കി, ഉപാധികളും കരാറുകളും കാറ്റിൽ പറത്തി, നിയന്ത്രണ രേഖയിലൂടെ പർവേഷ് മുഷറഫിന്റെ ഗൂഡ സംഘം അതിർത്തി കടന്നു.

ഇന്ത്യ സൈനികനീക്കം അറിയുന്നത് ആട്ടിടയൻമാരിലൂടെയായിരുന്നു. പക്ഷേ നിജസ്ഥിതി അറിയാൻ അതിർത്തിയിലേക്ക് പോയ സൈനികർ മടങ്ങി എത്തിയില്ല. മലനിരകൾക്ക് മുകളിൽ നിലയുറപ്പിച്ച പാക് സൈന്യത്തിനെ തുരത്താൻ ഇന്ത്യ ഓപ്പറേഷൻ വിജയ് എന്ന സൈനിക നടപടിക്ക് തുടക്കമിട്ടു. നുഴഞ്ഞുകയറിയ പാക് സൈന്യത്തെ നേരിടാൻ ആദ്യമിറങ്ങിയത് കരസേന. പിന്നാലെ ഓപ്പറേഷൻ തൽവാറുമായി നാവിക സേനയെത്തി.

പാക് തുറമുഖങ്ങൾ നാവിക സേന ഉപരോധിച്ചു. ശ്രീനഗർ വിമാനത്താവളം ലക്ഷ്യമിട്ട് മലമുകളിൽ നിലയുറപ്പിച്ച പാക് സൈന്യത്തെ തുരത്താൻ വ്യോമസേനയുടെ ഓപ്പറേഷൻ സഫേദ് സാഗർ. ദിവസങ്ങൾ നീണ്ട പോരാട്ടം. ജൂലൈ നാലിന് ടൈഗർ ഹിൽസിന് മുകളിൽ ത്രിവർണ പതാക ഉയർത്തുന്നതു വരെ അത് നീണ്ടു നിന്നു. ഒടുവിൽ കരളുറപ്പുള്ള ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടവീര്യമറിഞ്ഞ പാക് പട തോറ്റു മടങ്ങി. ജൂലൈ 14ന് കാർഗിലിൽ ഇന്ത്യ വിജയം വരിച്ചതായി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചു.

ജൂലൈ 26 ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം. ക്യാപ്റ്റൻ വിക്രം ബത്ര, ക്യാപ്റ്റൻ സൗരബ് കാലിയ, ലെഫ്റ്റ് കേണൽ ആർ വിശ്വനാഥൻ, ക്യാപ്റ്റൻ ആർ ജെറി പ്രേംരാജ്.. മഞ്ഞു മലയിൽ അമരത്വം നേടിയത് ഇന്ത്യയുടെ 527 ധീര യോദ്ധാക്കൾ. കാർഗിൽ വിജയ ദിനത്തിൽ ആ ധീര രക്തസാക്ഷികളെ അഭിമാനത്തോടെ അനുസ്മരിക്കുകയാണ് രാജ്യം .

Tags: KargilKargil Vijay diwas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാങ്ങോട് സൈനിക കേന്ദ്രത്തിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു;ഗവർണർ പുഷ്പചക്രം അർപ്പിച്ചു

India

കാർഗിൽ വിജയ് ദിവസ് ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി; ലഡാക്കിലെ ദ്രാസില്‍ അനുസ്മരണ പരിപാടികള്‍ക്ക് തുടക്കം

കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിക്കുന്ന മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ, ലാന്‍സ് നായിക്ക് സന്തോഷ് കുമാര്‍
Vicharam

മറക്കരുത് , ആ വീരത്യാഗം… ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്

India

ഇന്ത്യൻ യോദ്ധാക്കൾ പാകിസ്ഥാനെ മുട്ടുകുത്തിച്ചപ്പോൾ ; രാജ്യം ഇന്ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു 

India

കാർഗിൽ പോരാട്ടത്തിൽ പാക് സേനയെ തകർക്കാൻ പറന്നിറങ്ങിയ ഇസ്രായേൽ രഹസ്യ ‘ടെക് കിറ്റ്’ ; നിർണായക സമയത്ത് ഇന്ത്യയെ ചേർത്ത് നിർത്തിയ സുഹൃത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.