.ജറുസലം : തെക്കന്‍ ഗാസയിലെ ഖാന് യൂനിസില്‍ ഇസ്രയേലിന്റെ ബോംബാക്രമണത്തിലും പീരങ്കിയാക്രമണത്തിലും 24 കുട്ടികള്‍ ഉള്‍പ്പെടെ 121 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഡസന്‍കണക്കിന് വീടുകള്‍ തകര്‍ന്നു.പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യു എസ് സന്ദര്‍ശനത്തിനിടെയാണ് ആക്രമണം.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പലസ്തീന്‍കാരാണ് ഇവിടെനിന്നു പലായനം ചെയ്തത്. ഇസ്രയേല്‍ ടാങ്കുകള്‍ വളഞ്ഞ ഖാന് യൂനിസിലെ ബാനി സുഹൈലയില്‍ ആയിരക്കണക്കിന് പലസ്തീന്‍കാര്‍ കുടുങ്ങി.
അതേസമയം യുഎസ് കോണ്‍ഗ്രസില്‍ പ്രസംഗിക്കാനായി നെതന്യാഹുവിനെ ക്ഷണിച്ചതിനെതിരെ പലസ്തീനില്‍ പ്രതിഷേധം ശക്തമാണ്. യുഎസിലും പൗരാവകാശ സംഘടനങ്ങള്‍ തെരുവിലിറങ്ങി.
ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ ഇതുവരെ 39,145 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. 90,257 പേര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: