പണ്ടെല്ലാം ബ്രസീലിലെ കടല്പ്പരപ്പില് നീന്താനിറങ്ങുന്നത് അപകടകരമായിരുന്നു. കാരണം ഇവിടുത്തെ കൂര്‍ത്ത മൂക്കുള്ള സ്രാവുകള്‍ (Sharp-nosed shark) അപകടകാരികളായിരുന്നു. നീന്തുന്നവനെ കയ്യില്‍ കിട്ടിയാല്‍ അവ കടിച്ചു കീറും. പക്ഷെ ഇപ്പോള്‍ ഈ സ്രാവുകളെ പേടിക്കേണ്ട. കാരണം അവയില്‍ പലതും കൊക്കെയ്ന്‍ (Cocaine) കഴിച്ച സ്രാവുകളാണ്.
ഈയിടെ ബ്രസീലിലെ റീഡി ജെനെയ്റോയിലെ കടല്‍തീരത്ത് നിന്നും കണ്ടെത്തി പരിശോധിച്ച 13 സ്രാവുകളില്‍ വര്‍ധിച്ച അളവില്‍ കൊക്കെയ്ന്റെ അംശം കണ്ടെത്തി. ഇവയുടെ മസിലുകളും കരളിലും വരെ കൊക്കെയ്ന്‍ അംശമുണ്ട്. കൊക്കെയ്ന്‍ തലച്ചോറിനെയാണ് നേരിട്ട് ബാധിക്കുക. നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന അതിശക്ത ലഹരിമരുന്നാണ് കൊക്കെയ്ന്‍. ഇത് കഴിച്ചവരെ ആക്രമണകാരികളാക്കും.
പക്ഷെ എങ്ങിനെയാണ് ഈ കൊക്കെയ്ന്‍ സ്രാവുകളുടെ ശരീരത്തില്‍ പ്രവേശിച്ചു എന്നതാണ് ചോദ്യം. മനുഷ്യനില്‍ നിന്നു തന്നെയാണ് ഈ സ്രാവുകള്‍ക്ക് കൊക്കെയ്ന്‍ കിട്ടിയത്.. ഈ സ്രാവുകളുടെ മസിലുകളിലും കരളിലും വരെ കൊക്കെയ്ന്‍ ഉണ്ട് എന്നാണ് മറൈന്‍ ബയോളജിസ്റ്റിന്റെ പരിശോധനയില്‍ മനസ്സിലായത്.
ബ്രസീലിന്റെ മയക്കമരുന്ന് വ്യാപാരത്തിലെ നിശ്ശബ്ദ ഇരകളാണ് ഈ സ്രാവുകള്‍ എന്നാണ് കണ്ടെത്തല്‍. അനധികൃത മയക്കമരുന്ന് കടത്തുകാരില്‍ നിന്നാണ് കൊക്കെയ്ന്‍ കടലിലെത്തുന്നത്. ചില മയക്കമരുന്ന് കടത്തുകാര്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായാല്‍ കൊക്കെയ്ന്‍ കടലില്‍ തള്ളുന്ന പതിവുണ്ട്. ഇതാകാം പിന്നീട് സ്രാവുകള്‍ കഴിക്കുന്നതെന്നും പറയുന്നു.
പലപ്പോഴും കടല്‍വെള്ളത്തില്‍ മയക്കമരുന്നിന്റെ അംശം കാണാറുണ്ടെങ്കിലും സ്രാവുകളില്‍ ഇതാദ്യമായാണ് കണ്ടെത്തുന്നത്. ഈ സ്രാവുകളില്‍ പലതിനും കാഴ്ച മങ്ങിയിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഞണ്ടുകളിലും ചെമ്മീനിലും വരെ മയക്കമരുന്നിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. അതായത് ഇപ്പോള്‍ കടലാണ് മയക്കമരുന്ന് തള്ളപ്പെടുന്ന ഒരു പ്രധാന കുപ്പത്തൊട്ടി എന്ന് തന്നെ പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: