പൊന്നാനി: മലപ്പുറം കൊണ്ടോട്ടിയിൽ പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്കൂളിൽ ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താത്ക്കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് അടച്ചിടുക.
പഞ്ചായത്തിൽ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്നതിന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നിലവിൽ പഞ്ചായത്തിൽ നൂറോളം പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുണ്ട്. രോഗം പൂര്‍ണമായും ഭേദമാകാത്തവരുമായുള്ള സമ്പര്‍ക്കമാണ് രോഗ പകര്‍ച്ചക്ക് പ്രധാനമായും കാരണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ടെത്തല്‍. ഏതെങ്കിലും വിരുന്നുസല്‍ക്കാരങ്ങളില്‍ ഒരുമിച്ചുപങ്കെടുത്തവര്‍, ഒരേ ജലാശയം ഉപയോഗിക്കുന്നവര്‍ തുടങ്ങിയ ഗണങ്ങളില്‍ പെടുന്നവരല്ല മിക്ക രോഗികളുമെന്നത് ഈ നിഗമനത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
ഇതരസംസ്ഥാന തൊഴിലാളികള്‍ വളരെ കുറവായ അരൂര്‍ മേഖലയില്‍ തദ്ദേശീയരില്‍ തന്നെയാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രോഗം പൂര്‍ണമായി ഭേദമായെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തിയ ശേഷം മാത്രമെ പുറത്തിറങ്ങി മറ്റുള്ളവരുമായു സമ്പര്‍ക്കത്തിലേര്‍പ്പെടാവൂ എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ജനങ്ങളെ ബോധവത്കരിക്കുന്നതിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനും രോഗബാധിതരുമായി മറ്റുള്ളവരുടെ സമ്പര്‍ക്കം തടയുന്നതിനുമായി ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെട്ട സംഘം വ്യാഴാഴ്ച മുതല്‍ ഗൃഹ സന്ദര്‍ശനമുള്‍പ്പെടെയുള്ള പരിപാടികള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: