കോട്ടയം: റബര്‍ മേഖലയ്ക്ക് ഉണര്‍വ് പകരുന്നതാണ് കേന്ദ്ര ബജറ്റെന്ന് റബര്‍ ബോര്‍ഡ് എക്സിക്യൂട്ടിവ് അംഗം എന്‍. ഹരി. റബര്‍ വില വര്‍ധിക്കാന്‍ അനുയോജ്യമായ വിപണി സാഹചര്യം ഒരുക്കാനാണ് ബജറ്റ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. റബര്‍ ബോര്‍ഡ് വിഹിതം 348 കോടി രൂപയായി വര്‍ദ്ധിപ്പിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കേന്ദ്രത്തിന്റെ ഈ മേഖലയോടുള്ള പ്രത്യേക താല്പര്യമാണ്.
റബര്‍ ഇറക്കുമതിക്ക് നികുതി ഇളവ് നല്‍കുമെന്ന പ്രചാരണം പൊളിഞ്ഞു. ആവര്‍ത്തന കൃഷിക്കുള്ള സഹായം 25,000 രൂപയില്‍ നിന്നു 40,000 രൂപയാക്കി. തോട്ടങ്ങളില്‍ സ്പ്രേയ്ക്കുള്ള സഹായം തുടങ്ങിയവയെല്ലാം ഇനി നേരിട്ട് ലഭിക്കും. മരങ്ങള്‍ക്ക് മഴമറയിടുന്ന പദ്ധതിസഹായം, റോളര്‍ വാങ്ങാന്‍ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിയില്‍ 35 ശതമാനം വരെ സബ്സിഡി, മൂല്യവര്‍ധിത ഉല്പന്ന നിര്‍മാണം, ഗ്രൂപ്പ് പ്രോസസിങ് സെന്റര്‍ തുടങ്ങി പ്രയോജന പ്രദമായ മേഖലകളില്‍ ബജറ്റ് വിഹിതം ഉള്‍പ്പെടുത്തിയത് കര്‍ഷകര്‍ക്ക് ആശ്വാസം പകരും.
റബര്‍ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം, തൊഴിലാളികള്‍ക്ക് പെന്ഷന്, ഇന്‍ഷുറന്‍സ്, കര്‍ഷകസംഘ രൂപീകരണം, നിലവിലുള്ള സംഘങ്ങള്‍ക്ക് ഉറവിട മാലിന്യനിര്‍മാര്‍ജനം- പുകപ്പുര നിര്‍മാണം, ഇവയ്ക്കുള്ള സഹായപദ്ധതി, എല്‍എസ്ജി ഗ്രൂപ്പ്, വനിത ശാക്തീകരണം തുടങ്ങിയ പുതിയ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള സര്‍ക്കാരിനെപ്പോലെ കര്‍ഷകരെ കബളിപ്പിക്കുകയല്ല കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. 250 രൂപ വാഗ്ദാനം ചെയ്ത് അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 180 രൂപയായി വെട്ടിക്കുറച്ച് തറവില പ്രഖ്യാപിച്ച് റബര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഹരി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: