ബീഹാറില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ എന്‍ഡിഎയെ നിതീഷ് കുമാര്‍ നയിക്കുമെന്ന് കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ ചിരാഗ് പസ്വാന്. ഈ പ്രസ്താവന ലാലു പ്രസാദ്- തേജസ്വി യാദവ് ക്യാമ്പുകളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ ജെഡി(യു) വിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എന്‍ഡിഎയിലെ കക്ഷിയായ ചിരാഗ് പസ്വാന്റെ പാര്‍ട്ടിയായ ലോക് ജനശക്തി പാര്‍ട്ടി നേടിയിരുന്നു. എങ്കിലും എന്‍ഡിഎയെ നിതീഷ് കുമാര്‍ തന്നെ നയിക്കുമെന്ന ചിരാഗ് പസ്വാന്റെ പ്രസ്താവന വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി, ജെഡി(യു), ലോക് ജനശക്തി പാര്‍ട്ടി എന്നിവര്‍ ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്.
ഇത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം സ്വപ്നം കാണുന്ന ലാലു പ്രസാദ് യാദവിനും മകന് തേജസ്വി യാദവിനും തിരിച്ചടിയായിരിക്കുകയാണ് ചിരാഗ് പസ്വാന്റെ ഈ പ്രസ്താവന. അന്തരിച്ച രാം വിലാസ് പസ്വാന്റെ മകനാണ് ചിരാഗ് പസ്വാന്. ആദ്യം സിനിമാഭിനയവും മറ്റുമായി രാഷ്ട്രീയത്തില്‍ നിന്നും തെന്നിമാറി നടന്നിരുന്ന ചിരാഗ് പസ്വാനെ ശക്തനായ നേതാവാക്കി വളര്‍ത്തുന്നതില്‍ മോദി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അച്ഛന് രാം വിലാസ് പസ്വാനും ജീവിച്ചിരുന്ന കാലത്ത് മോദിയുടെ ആത്മസുഹൃത്തായിരുന്നു. എന്തായാലും ബീഹാറില്‍ എന്‍ഡിഎ ശക്തിപ്രാപിക്കുകയാണ്.
2025ലാണ് അടുത്ത ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഇപ്പോഴത്തെ നിമയസഭയില്‍ എന്‍ഡിഎക്ക് 133 സീറ്റുകളും ഇന്ത്യാമുന്നണിക്ക് 104 സീറ്റുകളും ആണ് ഉള്ളത്. എന്‍ഡിഎയില്‍ ബിജെപിക്ക് 82 സീറ്റും ജെഡിയുവിന് 47 സീറ്റും എച്ച് എഎംഎസിന് മൂന്ന് സീറ്റും ഐഎന്‍ഡിക്ക് ഒരു സീറ്റും ഉണ്ട്. ഇന്ത്യാ മുന്നണിയിലാകട്ടെ ആര്‍ജെഡിക്ക് 72ഉം കോണ്‍ഗ്രസിന് 17ഉംസീറ്റുകളാണുള്ളത്.
ബജറ്റില്‍ നിര്‍മ്മല സീതാരാമന് ബീഹാറിന് 58900 കോടി പ്രഖ്യാപിച്ചതും നിതീഷ് കുമാറിന് കൂടുതല്‍ കരുത്ത് പകര്‍ന്നിരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ ഒട്ടേറെ വികസനപദ്ധതികളാണ് ബീഹാറിനെ കാത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: