ന്യൂദല്‍ഹി: മൊബൈല്‍ കണക്ഷന്റെ കാര്യത്തില്‍ സാധാരണക്കാരുടെ ആശ്വാസമായി മാറുകയാണ് ബിഎസ് എന്‍എല്‍. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ തുടങ്ങിയ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ നിരക്കുയര്‍ത്തിയതോടെ പുതുതായി 25 പേരാണ് ബിഎസ്എന്‍എല്‍ കണക്ഷന്‍ എടുത്തത്. ഏകദേശം രണ്ടരലക്ഷത്തോളം പേരാണ് മറ്റ് മൊബൈല്‍ കണക്ഷനുകളില്‍ നിന്നും ബിഎസ് എന്‍എല്ലിലേക്ക് മാറിയത്. മറ്റ് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ റീചാര്‍ജ്ജിനുള്ള തുക കുത്തനെ ഉയര്‍ത്തിയപ്പോള്‍ വെറും 107 രൂപയ്‌ക്ക് 50 ദിവസത്തെ വാലിഡിറ്റി നല്‍കുന്ന റീചാര്‍ജ്ജാണ് ബിഎസ് എല്‍എല്ലിന് ഉള്ളത്. ഇങ്ങിനെ സാധാരണക്കാര്‍ക്ക് താങ്ങുന്ന ടോക് ടൈമുകള്‍ നല്‍കി ബിഎസ് എന്‍എല്‍ സാധാരണക്കാരുടെ മൊബൈല്‍ ആയി മാറിക്കഴിഞ്ഞു.
മോദി മൂന്നാം സര്ക്കാരിന്റെ കന്നി ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ ബിഎസ് എന്‍എല്ലിന് നീക്കിവെച്ചിരിക്കുന്നത് 1.28 ലക്ഷം കോടി രൂപയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ച ഫണ്ടിന്റെ ഭൂരിഭാഗവും ബിഎസ്എല്‍എല്ലിനാണ് ലഭിച്ചിരിക്കുന്നത്.
ഇതില്‍ 82,916 കോടി രൂപ ബിഎസ് എന്‍എല്ലിനെ നവീകരിക്കാനും ടെക്നോളജി അപ്ഗ്രേഡ് ചെയ്യാനുമാണ് ഉപയോഗിക്കുക. ബിഎസ് എന്‍എല്ലിലെയും എംടിഎന്‍എല്ലിലെയും ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി 17,510 കോടി രൂപ ചെലവഴിക്കും. എംടിഎന്‍ എല്‍ ഇറക്കിയ ബോണ്ടുകളുടെ പ്രിന്‍സിപ്പല്‍ തുക അടച്ചുതീര്‍ക്കാന്‍ 3668 കോടി രൂപ ചെലവാക്കും.
4ജി സേവനമാണ് ബിഎസ് എന്‍എല്‍ നല‍്കുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ തേജസ് നെറ്റ് വര്‍ക്ക് ഉള്‍പ്പെടെയുള്ള ടിസിഎസ് കണ്‍സോര്‍ഷ്യവും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍റര്‍ ഫോര്‍ ഡവലപ് മെന്‍റ് ഓഫ് ടെലിമാറ്റിക്സുമാണ് ബിഎസ് എല്‍എല്ലിന് വേണ്ടി 4 ജി ഉയര്‍ത്തുന്നത്. 5ജിയും വൈകാതെ ഉയര്‍ത്താനാണ് പദ്ധതി. തല്‍ക്കാലം 4ജി സേവനങ്ങള്‍ രാജ്യമാകെ നല്‍കാനുള്ള ശ്രമത്തിലാണ് ബിഎസ് എന്‍എല്‍. 4ജി മാത്രമല്ല, 5ജിയും ഉടന്‍ നല്‍കുമെന്ന് കേന്ദ്ര ടെലകോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക