India

പുതിയതായി ജോലിക്ക് കയറുന്നവർക്ക് സർക്കാർ ശമ്പളം നൽകും; 4.1 കോടി യുവാക്കൾക്ക് തൊഴിൽ നൽകാൻ 2 ലക്ഷം കോടി

Published by

ന്യൂദൽഹി: അടുത്ത അഞ്ച് വഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിൽ നൽകാൻ 2 ലക്ഷം കോടി അനുവദിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി യുവജനങ്ങൾക്ക് നൈപുണ്യ വൈദഗ്ധ്യം നൽകുന്നതിനായി 1.48 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം യുവാക്കൾ ഈ നിലയിൽ വൈദഗ്ധ്യം നേടും.

ആകെ 1,000 വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ നവീകരിക്കുമെന്നും ധനകാര്യ മന്ത്രി അറിയിച്ചു. എല്ലാ മേഖലകളിലും പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം സർക്കാർ നൽകും. സംഘടിത മേഖലയിൽ ജോലിക്ക് കയറുന്നവർക്കുവേണ്ടിയുള്ളതാണ് ഈ സ്കീം. ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും ഈ സ്കീമിന് അർഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് എത്തുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കാണ് ഇതിന് അർഹത. 210 ലക്ഷം യുവാക്കൾക്ക് ഇത് ഗുണകരമാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞു.

ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) വഴിയാണ് ആദ്യമായി ജോലി ചെയ്യുന്നവർക്കുള്ള ഇൻസെൻ്റീവ് നൽകുന്നത്. പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) വിഹിതമായാണ് നൽകുന്നതെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുകയും ഇരട്ടിയാക്കി. മുദ്ര ലോൺ പരിധി 20 ലക്ഷമായി ഉയർത്തി. നിലവിലെ 10 ലക്ഷം പരിധിയാണ് 20 ലക്ഷമാക്കി ഉയർത്തിയിരിക്കുന്നത്. സമ്മർദ്ദ സമയത്ത് എംഎസ്എംഇകൾക്ക് പ്രത്യേക സഹായം നൽകുമെന്നും വായ്പകൾ ലഭ്യമാക്കുമെന്നും ധമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by