ന്യൂദല്‍ഹി: രാജ്യത്തെ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് 78213 കോടി രൂപയാണ്. 26 ശതമാനം വര്‍ദ്ധനവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായത്.
മറ്റ് ബാങ്കിംഗ് കണക്കുകള്‍: റിസര്‍വ് ബാങ്ക് പുറത്തിറക്കിയ കറന്‍സിയുടെ മൊത്തം മൂല്യത്തിന്റെ 86.5 ശതമാനവും 500 രൂപ നോട്ടുകളാണ്. എണ്ണത്തില്‍ കൂടുതലും 500 രൂപ കറന്‍സിയാണ് . 6017 കോടി. രണ്ടാമത് 10 രൂപ കറന്‍സിയും 24 95 കോടി.
വിനിമയത്തിലുള്ള കറന്‍സികളുടെ എണ്ണത്തില്‍ ഒരു വര്‍ഷത്തിനിടെ 7.8 ശതമാനവും മൂല്യത്തില്‍ മൂന്ന് ശതമാനവും വര്‍ധന വരുത്തി. ആകെ 14687 കോടി കറന്‍സികളാണ് ഉള്ളത്. ബാങ്കിംഗ് സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയത് 2.22 ലക്ഷം കള്ളനോട്ടുകളാണ്. ഏറ്റവുമധികം 500 രൂപ കറന്‍സികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: