Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അർജുനായി പുഴയിലും കരയിലും പരിശോധന; ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ എത്തിച്ചു, അർജുന്റെ ലോറി പുഴയിലാകാമെന്ന് കളക്ടർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2024, 11:53 am IST
in Kerala, India

ബെംഗളുരു: ഉത്തര കന്നഡ അങ്കോള-ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്നേയ്‌ക്ക് ഏഴുദിവസം പിന്നിടുമ്പോള്‍ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. സൈന്യമുള്‍പ്പെടെ തെരച്ചിലിനെത്തിയെങ്കിലും നിലവില്‍ അര്‍ജുനെക്കുറിച്ചോ, ലോറിയെക്കുറിച്ചോ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇനിയുള്ള തെരച്ചില്‍ റോഡില്‍ തുടര്‍ന്നേക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള ​ഗംഗംഗാവലി പുഴയിലാണ് സ്കൂബ ഡൈവേഴ്സ് ഇപ്പോൾ പരിശോധന നടത്തുന്നത്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന. സൈന്യത്തിന്റെ ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സ്ഥലത്ത് എത്തിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് സൈന്യം  കരയിൽ തെരച്ചിൽ നടത്തുകയാണ്. ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.

അർജുനെ കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരുമെന്ന് എംകെ രാഘവൻ എംപി വ്യക്തമാക്കി. അതേ സമയം അർജുന്റെ വാഹനം പുഴയിലാകാമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കി. വാഹനം കരയിലുണ്ടാകാൻ 99 ശതമാനവും സാധ്യതയില്ലെന്നും കളക്ടർ പറഞ്ഞു. അവ്യക്തമായ ചില സിഗ്നൽ ലഭിച്ചിട്ടുണ്ട്. എന്നാൽ അതെന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല.

മണ്ണിടിച്ചിലിന് 10 മിനിറ്റ് മുമ്പുള്ള കരയുടെ ദൃശ്യങ്ങളുടെ ചിത്രം ഇന്ന് ലഭിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നദിക്കരയിൽ ആ സമയത്ത് ഏതൊക്കെ വാഹനങ്ങൾ നിർത്തിയിട്ടുവെന്ന് ഈ ചിത്രങ്ങളിൽ നിന്ന് അറിയാൻ സാധിക്കും. സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. അർജുന്റെ ലോറി സംഭവ സ്ഥലത്തേക്ക് കടന്നുവന്നു എന്ന് സിസിടിവിയിൽ വ്യക്തമാണ്. മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം ലോറി കടന്ന് പോയിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

അർജുന്റെ വാഹനം മണ്ണിനടിയിൽ ഇല്ലെന്നാണ് കർണാടക സർക്കാർ പറയുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ചൂണ്ടിക്കാട്ടി. ഐഎസ്ആർഒയുടെ ഉപഗ്രഹ ദൃശ്യങ്ങൾ പരിശോധിക്കും. എന്താണ് സാധ്യതയെന്ന് ഉദ്യോഗസ്ഥർ നോക്കി വരികയാണെന്നും തെരച്ചില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

റോഡിലേക്ക് വീണ 90 ശതമാനം മണ്ണു നീക്കിയെന്നും ഇത്ര തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയും ഇല്ലെന്നും കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇനിയും മണ്ണ് നീക്കിയാല്‍ കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അര്‍ജുനെ കൂടാതെ മൂന്ന് കര്‍ണാടക സ്വദേശികളെയും മണ്ണിടിച്ചിലിന് പിന്നാലെ കാണാതായിട്ടുണ്ട്. മണ്ണിടിഞ്ഞ് സമീപത്തെ നദിയിലേക്കാണ് വീണതെന്നും റോഡിലെ മണ്ണിനടിയില്‍ ലോറിയില്ലാത്ത സാഹചര്യത്തില്‍ പുഴയിലേക്ക് തെരച്ചില്‍ മാറ്റിയേക്കുമെന്നും കൃഷ്ണ ബൈരേഗൗഡ അറിയിച്ചു.

രാത്രി തിരച്ചില്‍ നടത്തരുതെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശമുണ്ട്. നിരന്തരമായുള്ള സമ്മര്‍ദ്ദം കാരണം ശനിയാഴ്ചയാണ് കര്‍ണാടക സര്‍ക്കാര്‍ സൈന്യത്തെ വിളിച്ചത്. പ്രദേശത്ത് ഇടയ്‌ക്ക് പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. സൈന്യത്തെ കൂടാതെ നാവിക സേന, ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, അഗ്നിരക്ഷാസേന, പോലീസ് എന്നിവരാണ് തെരച്ചില്‍ നടത്തുന്നത്.

Tags: Collectormilitary actionshiroorArjun rescue
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Kerala

‘അച്ഛനാണ് പ്രേരണ…’ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തൃശൂർ ജില്ലാ കളക്ടര്‍, അച്ഛന്റെ അനുഗ്രഹങ്ങള്‍ എന്നും എന്നിലുണ്ടാകും

Kerala

എസ് ഐ ആര്‍ : വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പങ്കാളികളാക്കില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍

Kerala

നാട്ടുകാർക്ക് നേരെ ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎൽഒ; നടപടിയെടുത്ത് ജില്ലാ കളക്ടർ, SIR ജോലികളിൽ നിന്ന് മാറ്റി

News

നിക്ഷേപ തട്ടിപ്പ്: മൂന്നു ധനകാര്യസ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കളക്ടറുടെ ഉത്തരവ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.